Hot Posts

6/recent/ticker-posts

കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങളുടെ കുംഭമേള ; രമേശ് ചെന്നിത്തല




പാലക്കാട്: പിന്‍വാതില്‍ നിയമനങ്ങളുടെ കുംഭമേളയാണ്  കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ മൂന്നുലക്ഷം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഐശ്വര്യ കേരളയാത്രയുമായി ബന്ധപ്പെട്ട് പാലക്കാട് എത്തിയ രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കുകയായിരിന്നു.


പിഎസ്‌സി റാങ്ക് ലിസ്റ്റിലുളള ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കാതെ പിന്‍വാതില്‍ വഴി കരാര്‍ നിയമനങ്ങളും കണ്‍സള്‍ട്ടന്‍സി നിയമനങ്ങളും കഴിഞ്ഞ അഞ്ചുവര്‍ഷമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇഷ്ടക്കാരേയും ബന്ധുക്കളെയും പാര്‍ട്ടിക്കാരേയും തിരുകിക്കയറ്റുന്ന നടപടിയാണ് കേരളത്തിൽ കണ്ടകൊണ്ടിരിക്കുന്നത്  . യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ അനധികൃത നിയമനത്തിനെതിരേ സമഗ്ര നിയമനിര്‍മാണം കൊണ്ടുവരും. താല്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രമേ നടത്താവൂ എന്നും ചെന്നിത്തല പറഞ്ഞു. 




Reactions