കൊച്ചി: ചലച്ചിത്ര സഹസംവിധായകന്‍ ആർ.രാഹുൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. കൊച്ചി മരടിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് രാഹുലിന്റെ മൃതദേഹം കണ്ടെത്തിയത്.
ബ്രഹ്മം’ എന്ന സിനിമയുടെ ചിത്രീകരണത്തിന് കൊച്ചിയിലെത്തിയതാണ് രാഹുൽ.ഹോട്ടൽ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മരട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷമായിരിക്കും തുടർ നടപടികൾ


