തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ് സി റാങ്ക് ജേതാക്കളുടെ സമരം അവസാനിപ്പിക്കുന്നതിനായി ഡി വൈഎഫ്.ഐ മുന്‍കയ്യെടുത്ത് മുഖ്യമന്ത്രിയുടെ ഓഫിസുമായി നടത്തിയ രാത്രി ചർച്ച പരാജയപ്പെട്ടു. അതേസമയം ബാഹ്യ ഇടപെടലാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് മധ്യസ്ഥത വഹിച്ച ഡിവൈഎഫ്ഐ നേതൃത്വം ആരോപിച്ചു. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു മതിയായ നിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം 18-ാം ദിവസവും ശക്തമായി തുടരും.


