Hot Posts

6/recent/ticker-posts

കാപ്പൻ ഇന്ന് കേരളത്തിലെത്തും; എൻസിപി നിലപാട് കാത്ത് രാഷ്ട്രീയ കേരളം - BMTV




ന്യൂഡൽഹി∙ എൻസിപി തർക്കത്തിൽ കേന്ദ്ര നേതൃത്വം ഇന്ന് നിലപാട് പ്രഖ്യാപിക്കും. സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ ഡൽഹിയിൽ തുടരും. പാർട്ടി ഇടത് മുന്നണിയിൽ തന്നെ തുടരുമെന്ന തീരുമാനമാണ് ദേശീയ നേതൃത്വം സ്വീകരിക്കുന്നതെന്നാണ് സൂചനകൾ.


അതേസമയം യുഡിഎഫിലേക്ക് പോകുമെന്ന് നിലപാട് വ്യക്തമാക്കിയ മാണി സി. കാപ്പൻ ഇന്ന് കേരളത്തിലെത്തും. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര നാളെ പാലായിൽ എത്തുമ്പോൾ കാപ്പൻ ഔദ്യോഗികമായി യുഡിഎഫിൽ ചേരും. എൻസിപിയിലെ കൂടുതൽ നേതാക്കളെ കൂടെ നിർത്താനുള്ള ശ്രമത്തിലാണ് കാപ്പൻ.



Reactions