ശിവകാശി∙ തമിഴ്നാട്ടിലെ വിധുരനഗർ ജില്ലയിലെ ശിവകാശിക്കു സമീപം പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 8 പേർ മരിച്ചു. പടക്കനിർമാണശാലയിലെ തൊഴിലാളികളാണ് മരിച്ച 8പേരും.
14 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പടക്കങ്ങൾ നിർമിക്കാനുള്ള രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനിടയിൽ സ്ഫോടനമുണ്ടായതെന്ന് പോലീസ് അറിയിച്ചു. പത്ത് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്.


