പൂഞ്ഞാർ : ഏപ്രിൽ 6 ന് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിന്ന് മൽസരിക്കുമെന്ന് പി.സി.ജോർജ് എംഎൽഎ. കേരള ജനപക്ഷം (സെക്യൂലർ) ചെയർമാൻ പി.സി.ജോർജിന്റെ പേരു പ്രഖ്യാപിച്ചു. യുഡിഎഫിന്റെ ഔദാര്യം വേണ്ട, അവർക്കൊപ്പം ചേരില്ല. എൽഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും പി.സി.ജോർജ് പറഞ്ഞു.
തൽക്കാലം മറ്റ് മുന്നണികളുമായി ചർച്ച നടത്തില്ല. ട്വന്റി20 മാതൃക വിപുലീകരിക്കും. അവരുമായി ചർച്ച നടത്തി. ട്വന്റി20യുടെ പ്രവർത്തനം കേരളത്തിൽ വ്യാപിപ്പിക്കണം. ആരു പിന്തുണച്ചാലും സ്വീകരിക്കുമെന്നും പി. സി. ജോര്‍ജ് വ്യക്തമാക്കി. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തീരുമാനിക്കാൻ ബുധനാഴ്ച ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . നിയോജക മണ്ഡലങ്ങളിലെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ചും മാർച്ച് 3-ന് കോട്ടയത്ത് ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനുശേഷം പ്രഖ്യാപിക്കുന്നതാണ്. യോഗത്തിൽ സംസ്‌ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, പോഷക സംഘടന സംസ്‌ഥാന പ്രസിഡന്റുമാർ, ജില്ലാ ചാർജ് ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും.


