Hot Posts

6/recent/ticker-posts

പാലക്കാട് ; കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് കെഎസ്ആർടിസി ബസുകളിൽ ഇടിച്ചു - BMTV




പാലക്കാട് : ദേശീയപാത കഞ്ചിക്കോടിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് കെഎസ്ആർടിസി ബസുകളിൽ ഇടിച്ചു. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ഡിവൈഡറിനു മുകളിലേക്കു പാഞ്ഞു കയറി മറിഞ്ഞ് എതിർവശത്തു നിന്നു വരികയായിരുന്ന രണ്ടു ബസുകളിൽ ഇടിച്ചു. ലോറി മറിയുന്നതു കണ്ട് ബസ് പെട്ടെന്നു നിർത്തിയതിനാൽ വൻ അത്യാഹിതം ഒഴിവായി.


പാലക്കാട്ടു നിന്നു കോയമ്പത്തൂരിലേക്കു പോകുകയായിരുന്നു കണ്ടെയ്നർ ലോറി കോയമ്പത്തൂരിൽ നിന്നു പാലക്കാട്ടേക്കു വന്നിരുന്ന കെഎസ്ആർടിസി ബസിലും സ്വകാര്യ കമ്പനിയുടെ യാത്രാ ബസിലുമാണ് ഇടിച്ചത്. ഇന്നു പുലർച്ചെയായിരുന്നു അപകടം. ലോറി ഡ്രൈവർക്കു ഗുരുതരമായി പരുക്കേറ്റു. അപകടത്തെത്തുടർന്നു ദേശീയപാത പാലക്കാട്–വാളയാ‍ർ ഭാഗത്തു ഗതാഗതം തടസ്സപ്പെട്ടെങ്കിലും പോലീസ് എത്തി വാഹനങ്ങൾ സർവീസ് റോഡ് വഴി തിരിച്ചു വിട്ടു.



Reactions