ന്യൂഡൽഹി : ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആത്മനിർഭരതയിലേക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണം. കോവിഡ് പോരാട്ടം ജയിച്ചത് ഇന്ത്യയിലെ ജനങ്ങളാണ്. പ്രതിപക്ഷം കോവിഡ് പോരാട്ടത്തെ പരിഹസിച്ചുവെന്നും അദ്ദേഹം കൂട്ടിചേർത്തു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ രാജ്യസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
പ്രതിപക്ഷത്തെ കടന്നാക്രമിച്ചാണ് പ്രധാനമന്ത്രിയുടെ വിമർശനം. രാഷ്ട്രപതിയുടെ പ്രസംഗം കേൾക്കാൻ പ്രതിപക്ഷം സഭയിൽ ഉണ്ടാകേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം ബഹിഷ്കരിച്ചത് ഉചിതമായില്ല. ബഹിഷ്കരിച്ചവർക്കും പ്രസംഗം ചർച്ചചെയ്യേണ്ടിവന്നു. സന്ദേശം അത്രമാത്രം പ്രസക്തമായിരുന്നുവെന്നതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.


