പൂഞ്ഞാർ: 2021-2022 സാമ്പത്തിക വർഷത്തിലേക്കുള്ള ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷന് കീഴിലുള്ള വിവിധ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോൺ ജോർജ് അറിയിച്ചു. തീക്കോയി ഗ്രാമപഞ്ചായത്തിന്റെ മലയോര മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വഴിക്കടവിൽ ചെക്ക് ഡാം നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. നിലവിൽ നിർമ്മാണം നടക്കുന്ന പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ പാറമട കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണത്തിനായി പത്ത് ലക്ഷം രൂപയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും നവീകരണത്തിനും പദ്ധതിയിൽ തുക അനുവദിച്ചിട്ടുണ്ട്.
കൊണ്ടൂർ-മുക്കാലടികടവ് റോഡ് (തിടനാട്)- 10 ലക്ഷം, കണ്ടം കവല - നെല്ലിക്കച്ചാൽ റോഡ് (പൂഞ്ഞാർ) - 10 ലക്ഷം, ഓലായം - ഇഞ്ചോലികാവ് റോഡ് (തലപ്പലം)-10 ലക്ഷം, വഴിക്കടവ്- കുരിശുമല റോഡ് (തീക്കോയി) - 10 ലക്ഷം, വെയിൽകാണാംപാറ - ചാറാടി - കണ്ണാനി റോഡ് (തിടനാട്) - 10 ലക്ഷം, ഇലവുംപാറ ലക്ഷംവീട് കോളനി റോഡ് (തലനാട്)-10 ലക്ഷം, അറുപത് ഏക്കർ - നടുംതോട്ടം റോഡിൽ നടപ്പാലം നിർമ്മാണം (മൂന്നിലവ്) - 10 ലക്ഷം, കനാൻ തോട് - കുമ്പളോലിക്കൽ ഭാഗം നടപ്പാലം നിർമാണം ( മേലുകാവ്)- 5 ലക്ഷം എന്നീ നിർമ്മാണ പ്രവർത്തികൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്,കൂടാതെ ഡിവിഷനിലെ ഇരുപ്പകാവ് കോളനി നവീകരണം (തിടനാട്) - 10 ലക്ഷം,കുരിശുമല എസ്. സി കോളനി നവീകരണം(തീക്കോയി)- 5 ലക്ഷം, നെടിയപാല കോളനി നവീകരണം(തിടനാട്) - 5 ലക്ഷം എന്നീ പദ്ധതികൾക്കും ഡിപിസി അംഗീകാരം ലഭിച്ചിട്ടുണ്ട്.


