തിരുവനന്തപുരം : ശബരിമലയില്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കണമെന്ന വാദം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സത്യാവങ്മൂലത്തിന്‍റെ പേരിലാണ് പ്രശ്നമുണ്ടായതെന്ന വാദം നിരര്‍ത്ഥകമാണ് അദേഹം പറഞ്ഞു. സുപ്രീംകോടതി വിധി മറികടക്കുന്നതിന് നിയമ നിര്‍മാണം നടത്തിയാൽ എങ്ങനെയിരിക്കും എന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് കേസില്‍ സംസ്ഥാന നിയമസഭയ്ക്ക് ബോധ്യപ്പെട്ടതാണ്.യുഡിഎഫ് ഇപ്പോള്‍ പറയുന്ന കാര്യങ്ങളൊന്നും നടക്കാന്‍ പോകുന്നില്ല. ശബരിമലയെ ചൊല്ലിയുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും നിലവിൽ ശബരിമലയിൽ പ്രശ്നങ്ങൾ ഇല്ലെന്നും കാനം വ്യക്തമാക്കി.
പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാരുടെ സെക്രട്ടേറിയറ്റ് സമരത്തിന് പിന്നില്‍ രാഷ്ട്രീയം സംശയിക്കണം. ജോലി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും നല്‍കാനാവില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ കൂടുതല്‍ സീറ്റ് ആവശ്യപ്പെടില്ല. തുടര്‍ച്ചയായി മല്‍സരിച്ചവര്‍ക്ക് സീറ്റില്ലെന്ന നിബന്ധനയില്‍ ഇളവ് നല്‍കണമോയെന്ന് സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിക്കുമെന്നും കാനം കൂട്ടിചേർത്തു.
നിര്‍ണായക ചര്‍ച്ചകള്‍ക്കായി സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും. രാവിലെ പത്തരയ്ക്ക് എം.എന്‍ സ്മാരകത്തില്‍ സംസ്ഥാന നിര്‍വാഹകസമിതി യോഗം ചേരും.


