ക്രിക്കറ്റ് ലോകത്തെയും സിനിമാലോകത്തേയും സെലബ്രിറ്റി കപ്പിളാണ് അനുഷ്ക ശർമ്മയും വിരാട് കോഹ്‌ലിയും.ഇരുവരുടെയും ജീവിതത്തിലേക്ക് എത്തിയ ആദ്യത്തെ കൺമണിയുടെ പേര് ആരാധകരുമായി പങ്കവെക്കുകയാണ് .വാമിക’ എന്നാണ് അനുഷ്കയും വിരാടും മകൾക്ക് നൽകിയിരിക്കുന്ന പേര്. കുഞ്ഞുമൊത്തുള്ള ചിത്രം ഇൻസ്റ്റഗ്രാം പോസ്റ്റിലുടെ പങ്കുവച്ചായിരുന്നു ഇക്കാര്യം ഇവർ വെളിപ്പെടുത്തിയത്.
സ്നേഹത്തോടെയും നന്ദിയോടെയും ഒന്നിച്ചു ജീവിച്ചുവെങ്കിലും കുഞ്ഞ് വാമിക ഞങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയിരിക്കുന്നു. കണ്ണുനീർ, ചിരി, വിഷമം, ആനന്ദം- മിനിറ്റുകൾക്കുള്ളിൽ പലവിധ വികാരങ്ങളാണ് അനുഭവിക്കുന്നത്. ഉറക്കം കുറവാണെങ്കിലും ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി.’–മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അനുഷ്ക കുറിച്ചു.
2017 ഡിസംബർ 11 നായിരുന്നു വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമ്മയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം.


