Hot Posts

6/recent/ticker-posts

അശ്ലീല വിഡിയോ ചിത്രീകരിച്ച് സൈറ്റില്‍ അപ്ലോഡ് ചെയ്തു ; ബോളിവുഡ് നടി അറസ്റ്റില്‍ - BMTV




മുംബൈ : അശ്ലീല വിഡിയോ ചിത്രീകരിച്ച് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തെന്ന കേസിൽ നടി ഗെഹന വസിഷ്ടിനെയും മറ്റ് 5 പേരെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. 2012ലെ മിസ് ഏഷ്യ ബിക്കിനി മത്സരത്തിലെ വിജയിയാണ് ഗെഹന വസിഷ്ട്. നടിയുടെ യഥാർഥ പേര് വന്ദന തിവാരി എന്നാണ്. മലാഡിനടുത്ത് മഡ് ഐലന്റിൽ വച്ച് പോൺ വിഡിയോ ചിത്രീകരിച്ചെന്നാണ് ആരോപണം. ഇന്ത്യന്‍ നിയമപ്രകാരം രാജ്യത്ത് പോണ്‍ വീഡിയോ ചിത്രീകരിക്കുന്നത് കുറ്റകരമാണ്. നടി പോണ്‍ വീഡിയോ ചിത്രീകരിച്ച് പോണ്‍ സൈറ്റില്‍ അപ്ലോഡ് ചെയ്‌തെന്ന് പോലീസ് പറയുന്നു.മറ്റുള്ളവരെ അശ്ലീല വിഡിയോ ചെയ്യാൻ പ്രേരിപ്പിച്ചിരുന്നതായും സ്വന്തം വെബ്സൈറ്റിൽ പ്രചരിപ്പിക്കുന്നതിനു പുറമേ മറ്റ് അശ്ലീല സൈറ്റുകളിലും ഇവർ പോൺ വിഡിയോ ചിത്രീകരിച്ചു കൈമാറിയിരുന്നതായും പോലീസ് പറഞ്ഞു.



സ്വന്തം വെബ്സൈറ്റിൽ അശ്ലീല വിഡിയോയ്ക്ക് ഗെഹന വസിഷ്ട് 2,000 രൂപ സബ്സ്ക്രിപ്ഷൻ ഈടാക്കിയിരുന്നതായിയും പോലീസ് പറഞ്ഞു. തന്റെ സൈറ്റിൽ എൺപതിലധികം അശ്ലീല വിഡിയോകൾ ഇവർ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. ലക്നൗവി ഇഷ്ക്, ദാൽ മേ കുച് കാലാ ഹെ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഗെഹന വസിഷ്ട്, ഏക്ത കപൂർ നിർമിച്ച ഗന്ധീ ബാത് എന്ന വെബ് സീരീസിലെ നായികമാരിൽ ഒരാളാണ്. ഏതാനും തെലുങ്കു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.




Reactions