Hot Posts

6/recent/ticker-posts

നടന്‍ സൂര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു - BMTV




ചെന്നൈ∙ തമിഴ് നടന്‍ സൂര്യയ്ക്ക് കോവിഡ്  സ്ഥിരീകരിച്ചു.   സമൂഹമാധ്യമത്തിലൂടെ സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.താൻ ‘കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇപ്പോൾ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും. ജീവിതം പഴയത് പോലെയായിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം. എന്നാല്‍ പേടിക്കേണ്ടതില്ല. അതേസമയം, ജാഗ്രതയും സുരക്ഷിതവുമായിരിക്കണെമന്നും സൂര്യ പറ‍ഞ്ഞു. 


ഡോക്ടര്‍മാർക്കും ആരോഗ്യപ്രവർത്തകരോടും നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം  തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
സംവിധായകൻ പാണ്ടിരാജിന്റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ്​ ആരംഭിക്കാനി​രിക്കെയാണ്​ താരത്തിന്​ രോഗം സ്​ഥിരീകരിച്ചത്​.
 കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഷൂട്ടിങ്​ നീട്ടിവെച്ചു.



Reactions