തിരുവനന്തപുരം: ഇന്ധന വിലയില്‍ റെക്കോര്‍ഡ് വര്‍ധന തുടരുന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 33 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 68 പൈസയും കൊച്ചിയില്‍ 88 രൂപ 89 പൈസയുമായി.
തിരുവനന്തപുരത്ത് ഡീസലിന് 84 രൂപ 83 പൈസയും കൊച്ചിയില്‍ 83 രൂപ 48 പൈസയുമാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കൂടി. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.