Hot Posts

6/recent/ticker-posts

മാണി സി.കാപ്പന്റെ പ്രചാരണം 3-ാം ഘട്ടത്തിൽ; നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കും - BMTV





പാലാ : യുഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണം 3-ാം ഘട്ടം ആരംഭിച്ചു. മണ്ഡലം കൺവൻഷനുകളും ബൂത്ത് കൺവൻഷനുകളും 3-ാം ഘട്ടത്തിൽ നടത്തും. ഇതോടൊപ്പം മാണി സി.കാപ്പൻ വ്യക്തികളെ നേരിൽ കണ്ടും സ്ഥാപനങ്ങളിൽ എത്തിയും വോട്ട് അഭ്യർഥിക്കും. ജനസമക്ഷം വികസന സൗഹൃദ സദസ്സുകൾ 100 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. 2 ഘട്ടങ്ങളിലായി മണ്ഡലം, ബൂത്ത് കൺവൻഷനുകളും പൂർത്തിയായി.
 തൊഴിലധിഷ്ഠിത വ്യവസായ പദ്ധതികൾ നടപ്പാക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണാർഥം യുഡിഎഫ് എലിക്കുളത്ത് സംഘടിപ്പിച്ച കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാലാഴി ടയേഴ്സ്, മരങ്ങാട്ടുപിള്ളി സ്പിന്നിങ് മിൽ തുടങ്ങിയ പദ്ധതികളുടെ പേരിൽ ജനങ്ങൾ വഞ്ചിക്കപ്പെട്ടതായും മാണി സി.കാപ്പൻ പറഞ്ഞു. യുഡിഎഫ് ചെയർമാൻ പ്രഫ.സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. ജയിംസ് ചാക്കോ അധ്യക്ഷത വഹിച്ചു. തോമസ് കല്ലാടൻ, തോമാച്ചൻ പാലക്കുടി, അനസ് ഇലവനാൽ, സാവിച്ചൻ പാംബ്ലാനി, മാത്യൂസ് പെരുമനങ്ങാട്, യമുന പ്രസാദ്, സിനിമോൾ കാക്കശേരിൽ, കെ.ബി.ചാക്കോ, സെബാസ്റ്റ്യൻ പാറയ്ക്കൽ, കെ.പി.കരുണാകരൻ എന്നിവർ പ്രസംഗിച്ചു. മാണി സി.കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി യുവജനങ്ങൾ പ്രചാരണം ആരംഭിച്ചു. മാണി സി.കാപ്പൻ 16 മാസം കൊണ്ട് പാലായിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രചാരണം. താഹ തലനാട് കൺവീനറായ കമ്മിറ്റിയാണ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.


'
Reactions