കൊല്ലം : തടിക്കഷണം കൊണ്ടു തലയ്ക്ക് അടിയേറ്റ വീട്ടമ്മ മരിച്ചു, ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. പുത്തൂർ മാവടി സുശീലഭവനിൽ സുശീല (58)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സോമദാസി (63) നെ പുത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 9ന് ആയിരുന്നു സംഭവം.
കൃഷിഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തുകയാണ് സോമദാസ്. ഇന്നലെ രാവിലെ കൃഷിയിടത്തിൽ നിന്നു കയറി വന്നപ്പോൾ പ്രാതൽ തയാറായിരുന്നില്ല. ഇതിനെച്ചൊല്ലി ഭാര്യയുമായ കലഹം ഉണ്ടാകുകയും പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കയ്യിൽക്കിട്ടിയ തടിക്കഷണം കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റു സുശീല ബോധരഹിതയായി വീണതോടെ സോമദാസ് തന്നെയാണ് സമീപത്തെ കടയിലെത്തി വിവരം പറഞ്ഞത്. പോലീസെത്തി സുശീലയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സോമദാസിനെ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കുയായിരുന്നു. തിരുവനന്തപുരം അമ്പൂരി സ്വദേശികളായ ദമ്പതികൾ 7 വർഷമായി മാവടിയിലാണ് താമസം. സോമദാസിന്റെ രണ്ടാം ഭാര്യയാണ് സുശീല. ഇവർക്കു മക്കളില്ല

