Hot Posts

6/recent/ticker-posts

ചർച്ച വിജയം : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും; എ.വി.ഗോപിനാഥ് - BMTV





പാലക്കാട്: വിമതസ്വരം ഉയർത്തിയ ഗോപിനാഥുമായി അർധരാത്രി  ഉമ്മൻ ചാണ്ടി നടത്തിയ ചർച്ച വിജയിച്ചു .  പാർട്ടിയിൽ അർഹിക്കുന്ന പരിഗണനയെന്ന  ഉറപ്പിൽ പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥിനെ ഒപ്പം നിർത്തി ഉമ്മൻ ചാണ്ടി.  ചർച്ചയിൽ തൃപ്തനാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്നും എ.വി.ഗോപിനാഥ് പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ വരവറിഞ്ഞ് പെരിങ്ങോട്ടുകുറിശിയിലെ എ.വി. ഗോപിനാഥിന്റെ വീടും പരിസരവും പ്രവർത്തകരാൽ തിങ്ങിനിറഞ്ഞിരുന്നു. ഇന്നലെ കോട്ടയത്തുനിന്ന് രാത്രി ഏഴിന് ശേഷം പുറപ്പെട്ട ഉമ്മൻ ചാണ്ടി പന്ത്രണ്ടിനാണ് പെരിങ്ങോട്ടുകുറിശിയിൽ എത്തിയത്.
ഗോപിനാഥുമായി അടച്ചിട്ട മുറിയിൽ പതിനഞ്ചു മിനിറ്റ് ചർച്ച. ഗോപിനാഥിനെ പാർട്ടിക്ക് വേണമെന്നും സംഘടനയെ ശക്തിപ്പെടുത്തുകയെന്ന ആവശ്യത്തെ അംഗീകരിക്കുന്നതായും ഉമ്മൻ ചാണ്ടി പറഞ്ഞു. ചർച്ചയിൽ തൃപ്തനാണെന്നും ചില ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും എ.വി ഗോപിനാഥിൻ ചർച്ചക്ക് ശേഷം പറഞ്ഞു. ഗോപിനാഥിന്  പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനം നൽകാൻ ഒന്നരമാസം മുൻപ് പരിഗണിച്ചതാണ്. ഇതു തന്നെയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ മുന്നിലുള്ളത്. ഒരാഴ്ച മുൻപ് പാർട്ടി വർക്കിങ് പ്രസിഡന്റ് കെ.സുധാകരനും ഗോപിനാഥുമായി ചർച്ച നടത്തി ഉടൻ പരിഹാരമെന്ന ഉറപ്പ് നൽകിയിരുന്നു. ഉമ്മൻ ചാണ്ടി എത്തുന്നതിന് മുൻപ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഗോപിനാഥിനെ ഫോണിൽ വിളിച്ചിരുന്നു


'
Reactions