കോഴിക്കോട്: ഒട്ടും ഉത്തരവാദിത്തം ഇല്ലാതെയാണ് തിരഞ്ഞെടുപ്പ് നടപടികള്‍ ഇലക്ഷന്‍ കമ്മിഷന്‍ കൈകാര്യം ചെയ്യുന്നതെന്ന ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി വോട്ടര്‍ സ്ലിപ്പ്. വോട്ടര്‍മാര്‍ക്ക് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ എത്തിച്ചു കൊടുത്ത വോട്ടര്‍ സ്ലിപ്പില്‍ തിരഞ്ഞെടുപ്പ് തീയതി രേഖപ്പെടുത്തിയിരിക്കുന്നത് 'ഏപ്രില്‍ 7, 2021' എന്നാണ്. വ്യാജ വോട്ടര്‍ പട്ടികയും വോട്ടിരട്ടിപ്പും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഒന്നൊന്നായി ഉയരുന്നതിനിടയിലാണ് അടിസ്ഥാന വിവരങ്ങളില്‍ പോലും പിശകു വരുത്തിക്കൊണ്ടുള്ള ഈ സ്ലിപ്പ്.

