ബാലുശ്ശേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് നടൻ ധർമജൻ ബോൾഗാട്ടി. കെ.എം.സച്ചിൻ ദേവ് ആണ് സിപിഎം സ്ഥാനാർഥിയായി ധർമജനെതിരെ മത്സരിക്കുന്നത്. ഇപ്പോഴിതാ പ്രചാരണത്തിനിടെ ഇരുവരും നേരിട്ടു കണ്ട വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ധർമജൻ തന്നെയാണ് വിഡിയോ പങ്കുവച്ചതും.

