Hot Posts

6/recent/ticker-posts

സിന്ധുമോൾ ജേക്കബിനെ സിപിഎമ്മിൽനിന്നു പുറത്താക്കിയിട്ടില്ല വി.എൻ.വാസവൻ - BMTV





കോട്ടയം ∙ പിറവത്തെ എൽഡിഎഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെ സിപിഎമ്മിൽനിന്നു പുറത്താക്കിയിട്ടില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ പറഞ്ഞു. സംഘടനാ രീതി അനുസരിച്ചു ജില്ലാ കമ്മിറ്റിയാണു ഒരാളെ പാർട്ടിയിൽ നിന്നു പുറത്താക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുന്നത്. ഇത്തരത്തിൽ നടപടികൾ എടുത്തിട്ടില്ലെന്ന് അദേഹം പറ‍ഞ്ഞു.
പാർട്ടിയിൽനിന്ന് പുറത്തു പോകുന്ന സാഹചര്യം പിന്നീട് പരിഗണിക്കും. സിന്ധുമോൾ ഇത്രകാലവും എൽഡിഎഫ് സ്വതന്ത്രയായിട്ടാണു മത്സരിച്ചിരുന്നത്. മറ്റൊരു പാര്‍ട്ടിയുടെ ചിഹ്നത്തിൽ മത്സരിക്കണമെങ്കിൽ സിപിഎം അംഗത്വം ഒഴിയണം. ബ്രാഞ്ച് കമ്മിറ്റി അംഗത്വം സിന്ധുമോൾ പുതുക്കിയിട്ടില്ലെങ്കിൽ പുറത്തു പോകുന്നതിൽ മറ്റ് തടസ്സങ്ങളില്ല. മികച്ച സ്ഥാനാർഥിയാണു സിന്ധുമോൾ എന്നും മത്സരിച്ചയിടങ്ങളിൽ ജയിച്ചയാളാണെന്നും വാസവൻ  പറഞ്ഞു.


'
Reactions