Hot Posts

6/recent/ticker-posts

ആറന്മുളയിൽ വികസനം വോട്ടാകും: ആക്ഷേപങ്ങൾക്ക് ജനം മറുപടി പറയും : വീണാ ജോർജ് - BMTV





പത്തനംതിട്ട : ആരാണ് കൂടെ ഉണ്ടായിരുന്നത് എന്ന് നോക്കിയാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്തുകയെന്നു ആറന്മുളയിലെ ഇടതുമുന്നണി സ്ഥാനാർഥി വീണാ ജോർജ്. ആറന്മുളയിൽ വികസനം വോട്ടാകുമെന്നും ആക്ഷേപങ്ങൾക്ക് ജനം മറുപടി പറയുമെന്നും വീണ പറഞ്ഞു.



ജില്ലയിൽ ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച മണ്ഡലമായിരുന്നു ആറന്മുള. തുടർച്ച തേടി ഇടതുപക്ഷത്തു വീണാ ജോർജ് ഇറങ്ങുമ്പോൾ കെ.ശിവദാസൻ നായർ ആണു യുഡിഎഫ് സ്ഥാനാർഥി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറന്മുളയിൽ പിന്നിൽ പോയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ മേൽക്കൈ തിരിച്ചുപിടിക്കാനായതിന്റെ ആത്മവിശ്വാസമുണ്ട് എൽഡിഎഫിന്. ബിജു മാത്യു ആണു ബിജെപി സ്ഥാനാർഥി. 


'
Reactions