തിരുവനന്തപുരം∙:നിയമസഭ തിരഞ്ഞെടുപ്പിൽ ശബരിമല മുഖ്യവിഷയമാക്കാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു .
ശബരിമലയിൽ ഇപ്പോൾ പ്രശ്നങ്ങളില്ലെന്നും കോടതി വിധി വരുമ്പോൾ ചർച്ച ചെയ്താൽ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ശബരിമലയിൽ വിശ്വാസികൾക്കൊപ്പമാണ് സർക്കാരെന്ന വാദത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തള്ളിപ്പറഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ശബരിമല വിഷയം വീണ്ടും ചർച്ചയായത്.

