Hot Posts

6/recent/ticker-posts

പുന്നപ്ര-വയലാർ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ഥി - BMTV





ആലപ്പുഴ: പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ഥി. ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥിയായ സന്ദീപ് വചസ്പതിയാണ് പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു പുഷ്പാര്‍ച്ചന. 

കേരളത്തിലെ പട്ടികവിഭാഗങ്ങളോടും പാവങ്ങളോടും ഇടതു മുന്നണി കാട്ടിയ വഞ്ചനയുടെ പ്രതീകമാണു രക്തസാക്ഷി മണ്ഡപമെന്നും മുതിര ഇട്ടാണു വെടിവയ്ക്കുകയെന്നു തെറ്റിദ്ധരിപ്പിച്ചു സാധാരണക്കാരെ തോക്കിനു മുന്നില്‍ മരണത്തിലേക്കു തള്ളിവിടുകയാണു നേതാക്കൾ ചെയ്തതെന്നു സന്ദീപ് ആരോപിച്ചു. 
വെടിവയ്പിൽ മരിച്ചവരുടെ കൃത്യമായ കണക്കുകൾ പോലും ഇടതു നേതാക്കളുടെ പക്കലില്ല. കമ്യൂണിസ്റ്റ് വഞ്ചനയിൽ പൊലിഞ്ഞ ആത്മാക്കൾക്ക് ആദരമർപ്പിക്കാനാണു നാമനിർദേശ പത്രികാ സമർപ്പണത്തിനു മുന്നോടിയായി രക്തസാക്ഷി മണ്ഡപം സന്ദർശിച്ചതെന്നും സന്ദീപ് മാധ്യമങ്ങളോടു പറഞ്ഞു


'
Reactions