കൊച്ചി: വാളയാർ കേസിന്റെ തുടരന്വേഷണം സിബിഐ എത്രയും വേഗം ഏറ്റെടുക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പിക്കാണു കോടതി നിർദേശം നൽകിയത്. ഇനിയും വൈകിയാൽ അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നു കോടതി പറഞ്ഞു.
സിബിഐ കേസ് ഏറ്റെടുത്താലുടൻ കേസിന്റെ ഫയലും രേഖകളും കൈമാറണമെന്നു പോലീസിനും നിർദേശം നൽകി. രണ്ടു കുട്ടികളുടെയും മരണത്തിൽ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജിയിലാണു ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവിട്ടത്.

