കൊല്‍ക്കത്ത: പരാജയം ഉറപ്പായതോടെ മമത ബാനർജിയും തൃണമൂൽ കോൺഗ്രസും വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു. മമതയ്ക്കെതിരെ കേസെടുക്കണം. മമതയുടെ പ്രചാരണം തിരഞ്ഞെടുപ്പ് കമ്മിഷൻ സെൻസർ ചെയ്യണമെന്നും ദിലീപ് ഘോഷ് ആവശ്യപ്പെട്ടു.
ബംഗാൾ വിധിയെഴുത്തിന്റെ ഇതുവരെയുള്ള ഘട്ടങ്ങൾ കലുഷിതമായതിന്റെ പൂർണ ഉത്തരവാദി തൃണമൂൽ കോൺഗ്രസാണെന്ന് ദിലീപ് ഘോഷ് പറയുന്നു. മമത ബാനർജി പ്രകോപനമുണ്ടാക്കുന്നു. സാമൂഹിക വിരുദ്ധരെ ഒപ്പം നിർത്തുന്നു. അർധസൈനിക വിന്യാസം തടയുന്നു. വോട്ടെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു. ബിജെപി 200ലധികം സീറ്റ് നേടുമെന്നത് ഉറപ്പാണെന്നും ദിലീപ് ഘോഷ് പറഞ്ഞു.
ബംഗാളിൽ മോദി ബിജെപിയുടെ മുഖമാണെങ്കിൽ ക്യാപ്റ്റൻ ദിലീപ് ഘോഷാണ്. പാർട്ടിയുടെ ഇപ്പോഴത്തെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച കടുപ്പകാരനായ ആർഎസ്എസുകാരൻ. ലോക്സഭാംഗം. നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരരംഗത്തില്ല. ബിജെപി ബംഗാൾ പിടിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന ആദ്യ പേരുകാരനുമാണ് ദിലീപ് ഘോഷ്
