Hot Posts

6/recent/ticker-posts

പട്ടാപ്പകൽ ഡൽഹി മാർക്കറ്റിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു - BMTV




ന്യൂഡൽഹി : പട്ടാപ്പകൽ ഡൽഹിയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ഡൽഹി മാർക്കറ്റിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞാണു സംഭവം. നീലു (26) എന്ന യുവതിയെ ഭർത്താവ് ഹരീഷ് 25 തവണ കുത്തിയാണു കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബുദ്ധ വിഹാറിൽ പൊതുജനത്തിനു മുന്നിലായിരുന്നു ക്രൂരത അരങ്ങേറിയത്.അവിഹിതബന്ധം ആരോപിച്ചാണ് ഇയാൾ  ഭാര്യയെ കൊലപ്പെടുത്തിയത്.  


മാര്യേജ് ബ്യൂറോയിൽ ജോലിക്കാരനാണു ഹരീഷ്. വഴിയാത്രക്കാരിൽ ചിലർ ഇടപെടാൻ ശ്രമിച്ചപ്പോൾ, ‘മുന്നോട്ടു വരാൻ ധൈര്യം കാണിക്കരുത്’ എന്ന് പ്രതി അലറിവിളിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്രമം നടക്കുമ്പോൾ ഒന്നുമറിയാത്ത പോലെ നടന്നു നീങ്ങുന്നവരെയും വിഡിയോയിൽ കാണാം. യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി റോഡിലിറങ്ങി വെല്ലുവിളിക്കുകയും കൂസലില്ലാതെ നടന്നു പോവുകയുമായിരുന്നു.



'
Reactions