Hot Posts

6/recent/ticker-posts

നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ പിതാവ് അന്തരിച്ചു - BMTV





വ്യവസായിയും സിനിമ നിർമാതാവും ആയിരുന്ന കൊല്ലം ലക്ഷ്മിനട ശ്രീലക്ഷ്മിയിൽ സുഭാഷ് ചന്ദ്ര ബാബു ( സ്ബൈസ് ബാബു -75) നിര്യാതനായി. സിനിമ നടനും നിർമാതാവുമായ വിജയ് ബാബു മകനാണ്. സംസ്‍കാരം നാളെ അഞ്ചിന് പോളയത്തോട് ശ്മശാനത്തിൽ.   

ആലപ്പുഴ കാവാലം തലച്ചല്ലൂർ വീട്ടിൽ മായ ബാബു ആണ് ഭാര്യ. മറ്റു മക്കൾ വിജയ് ലക്ഷ്മി സൂരജ്, വിനയ് ബാബു. മരുമക്കൾ : കെ എൻ സൂരജ്, സ്മിത, ദീപ. അന്തരിച്ച നടൻ ജയന്റെ സഹോദരൻ അജയനെ നായകനാക്കി 1981–ൽ  സൂര്യൻ എന്ന സിനിമ നിർമിച്ചിരുന്നു.



'
Reactions