Hot Posts

6/recent/ticker-posts

മൻസൂർ വധക്കേസ്: പ്രതികൾ ഒത്തുചേരുന്ന ദൃശ്യങ്ങള്‍ പുറത്ത് - BMTV




കണ്ണൂർ : പാനൂര്‍ മന്‍സൂര്‍ കൊലപാതകത്തിലെ പ്രതികള്‍ ഒത്തുചേര്‍ന്ന്‌ ഗൂഢാലോചന നടത്തി എന്ന് സംശയിക്കുന്ന രീതിയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അന്വേഷണം സംഘം ഇത് പരിശോധിക്കുകയാണ്.  മന്‍സൂര്‍ വധക്കേസില്‍ പ്രതികള്‍ ഒത്തുചേരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകത്തിന് തൊട്ടുമുന്‍പാണ് ഈ കൂടിച്ചേരല്‍. അവസാനവട്ട തയാറെടുപ്പു നടത്തിയത് ഇവിടെയെന്നാണു വിലയിരുത്തല്‍. സിപിഎം പ്രാദേശിക നേതാവ് സന്ദീപും ദൃശ്യത്തില്‍ ഉണ്ട്. പ്രതികള്‍ തമ്മില്‍ സംസാരിച്ചതിന്‍റെ ഫോണ്‍ രേഖകളും പുറത്തുവന്നു. ഒന്നാം പ്രതി ഷിനോസിന്‍റെ ഫോണിൽ നിന്നുള്ളതാണ് രേഖകള്‍. സംഭവം നടക്കുന്നതിന് ഏതാനും മിനുട്ട് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. മന്‍സൂറിന്‍റെ വീട്ടിലേക്ക് പോവുന്ന ഇടവഴിയുടെ തൊട്ടു മുമ്പിലുള്ള സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.   

സിപിഎം പ്രാദേശിക നേതാക്കള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ അവിടെ ഒത്തു കൂടുന്നതും മൊബൈല്‍ ഫോണില്‍ മറ്റ് പലരെയും വിളിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
എന്നാല്‍ ദൃശ്യങ്ങളിലുള്ള ആളുകളെ ചോദ്യം ചെയ്യുകയോ പ്രതിചേര്‍ക്കുകയോ ചെയ്തില്ലെന്നാണ് മന്‍സൂറിന്റെ കുടുംബാംഗങ്ങളുടെ ആരോപണം. 


'
Reactions