Hot Posts

6/recent/ticker-posts

ഇരുട്ടിന്റെ ഇടനാഴികളിൽ ‘ബീഡി’ ചോദിച്ച് ആളുകളെ പേടിപ്പിക്കുന്ന കൃഷ്ണൻകുട്ടി ഇതാണ് - BMTV




വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ അയ്യപ്പനും മുഖ്യ കഥാപാത്രങ്ങളായി എത്തിയ  ചിത്രമാണ്'കൃഷ്ണൻകുട്ടി പണിതുടങ്ങി.'ഒടിടി റിലീസനെത്തിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോൾ  ചിത്രത്തിലെ പ്രധാന രഹസ്യം പുറത്തുവിട്ടരിക്കുകയാണ് സംവിധായകൻ. സിനിമയിൽ ഏവരെയും പേടിപ്പിച്ച കഥാപാത്രമാണ് കൃഷ്ണൻകുട്ടി. ഇരുട്ടിന്റെ ഇടനാഴികളിൽ ‘ബീഡി’യും ചോദിച്ച് ആളുകളെ പേടിപ്പിക്കുന്ന കൃഷ്ണൻകുട്ടി. മുഖത്ത് മുഴുവന്‍ ചായവും പൂശി കൃഷ്ണന്‍കുട്ടി എന്ന കഥാപാത്രമായി വേഷമിട്ട താരത്തെ സംവിധായകന്‍ പരിചയപ്പെടുത്തുന്നു. നടന്‍ ശ്രീകാന്ത് മുരളിയാണ് കൃഷ്ണന്‍കുട്ടിയായി ചിത്രത്തില്‍ എത്തിയത്. മലയാള സിനിമയില്‍ സ്വഭാവ നടനായി ശ്രദ്ധ നേടിയ താരമാണ് ശ്രീകാന്ത് മുരളി.




 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' സിനിമ പിന്തുടർന്ന വഴിതന്നെയാണ് ഈ ചിത്രത്തിന്റെ അണിയറക്കാരും സ്വീകരിച്ചത്. കുഞ്ഞപ്പനായി വന്ന സൂരജ് തേലക്കാടിന്റെ വിവരങ്ങൾ സിനിമ റിലീസ് ചെയ്ത ശേഷം മാത്രമാണ് പുറത്തുവിട്ടത്. അതുപോലെ തന്നെ കൃഷ്ണൻകുട്ടിയെയും സിനിമ റിലീസിനു ശേഷം പ്രേക്ഷകർക്കു പരിചയപ്പെടുത്തുകയായിരുന്നു. ഹോം നഴ്സ് ആയ ഉണ്ണികൃഷ്ണന്റെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. ഉണ്ണികൃഷ്ണനായി വിഷ്ണു ഉണ്ണിക്കൃഷ്ണൻ സ്ക്രീനിലെത്തുന്നു. ഹൊറർ കോമഡി വിഭാഗത്തിൽപെടുന്ന ചിത്രമാണ് കൃഷ്ണൻകുട്ടി പണിതുടങ്ങി. 'എന്റെ മെഴുതിരി അത്താഴങ്ങൾ' എന്ന ചിത്രത്തിൻ്റെ സംവിധായകൻ സൂരജ്‌ ടോമും, നിർമാതാവ് നോബിൾ ജോസും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. തിരക്കഥയൊരുക്കിയിരിക്കുന്നത്  സംഗീതസംവിധായകൻ ആനന്ദ് മധുസൂദനനാണ്. സംഗീതവും ആനന്ദ് മധുസൂദനൻ തന്നെ. ഗാനരചന ഹരി നാരായണൻ. ബാദുഷയാണ് എക്സിക്യൂട്ടീവ്  പ്രൊഡ്യൂസർ.
ഛായാഗ്രഹണം ജിത്തു  ദാമോദർ. ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, ദേശീയ അവാർഡ് ജേതാവുമായ ജസ്റ്റിൻ ജോസാണ് സൗണ്ട് ഡിസൈനിങ്. എഡിറ്റിങ് കിരൺദാസ്. 
Reactions