Hot Posts

6/recent/ticker-posts

പോലീസ് ആസ്ഥാനത്ത് നിന്ന് സർക്കാർ ബി സന്ധ്യയെ ഒഴിവാക്കിയതോ ? വിവാദങ്ങളിലൂടെ ഡിജിപി ആയി അനിൽ കാന്ത്


ഏറെ ചർച്ചകൾക്കൊടുവിൽ കേരളം കാത്തിരുന്ന സംസ്‌ഥാന പോലീസ് മേധാവിയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തു.  റോഡ് സുരക്ഷാ കമ്മീഷണറായിരുന്ന അനിൽ കാന്ത് ആണ് സംസ്ഥാന പോലീസ് മേധാവി എന്ന പദത്തിലേക്ക് സ്‌ഥാനാരോഹണം ചെയ്യപ്പെട്ടതെന്നു ഇതിനോടകം തന്നെ മലയാളികൾ അറിഞ്ഞതുമാണ്. ഡിജിപി സ്ഥാനത്തു നിന്നും ലോക്നാഥ് ബെഹ്റ വിരമിക്കുന്ന സാഹചര്യത്തിലാണ് അനിൽ കാന്ത് ഡിജിപിയായി കേരളത്തിലേക്ക് എത്തിയത്.  ഈ ഒരു വാർത്തക്ക് പിന്നിൽ ഒരുപാട് ചർച്ചകൾ കേരളം നടത്തി കഴിഞ്ഞിട്ടുണ്ട്. ട്രോളുകൾ ഉൾപ്പെടെ. അതിൽ ഒന്ന്, നമ്മുക് അറിയാം അനിൽ കാന്തിനു പുറമെ ബി സന്ധ്യ, സുദേഷ് കുമാർ എന്നിവരും പുതിയ സംസ്ഥാന പോലീസ് മേധാവി നിയമനത്തിനുള്ള ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന വ്യക്തിത്വങ്ങൾ ആയിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത 

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യൂ

പോയരായിരുന്നു ബി സന്ധ്യ എന്ന പോലീസ് ഉദ്യോഗസ്ഥയുടേത്. ബി സന്ധ്യ എന്നൊരു പോലീസ് ഉദ്യോഗസ്ഥ സംസ്‌ഥാനത്തിന്റെ പോലീസ് മേധാവി സ്‌ഥാനത്തേക്ക്‌ എത്തിപെട്ടിരുന്നുവെങ്കിൽ അത് ഒരു പക്ഷെ ചരിത്രമായി മാറിയേനെ. സംസ്‌ഥാനപോലീസ് മേധാവി സ്‌ഥാനം അലങ്കരിക്കുന്ന ആദ്യ വനിതാ പോലീസ് ഡിജിപി എന്ന പേരിൽ. എന്തായലും അത്തരത്തിലൊരു സാഹചര്യം ഇവിടെ അടയപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ സംഭവവികാസങ്ങൾ ഈ തരത്തിലേക്ക് പോകുമ്പോൾ കേരള സമൂഹം സംസ്‌ഥാന സർക്കാരിനോട് ചോദിച്ച ഒരു ചോദ്യമാണ്. സ്ത്രീ ശാക്തീകരണം എവിടെ എന്നത്? അഡ്വക്കേറ്റ് എ ജയശങ്കർ അടക്കമുള്ള പ്രമുഖർ ആ ചോദ്യവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ബി സന്ധ്യയല്ല, അനിൽ കാന്താണ് പുതിയ പോലീസ് മേധാവി. എന്ന് തുടങ്ങുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീ ശാക്തീകരണവും നവോത്ഥാനവും നമുക്ക് ശബരിമലയിൽ മാത്രം മതി. പോലീസ് ആസ്ഥാനത്ത് വേണ്ട. ബെഹ്റ സാറിന് ഒത്ത പിൻഗാമിയാണ് അനിൽ കാന്ത്. കേരളത്തിലെ ക്രമവും സമാധാനവും അദ്ദേഹത്തിന്റെ ബലിഷ്ഠ ഹസ്തങ്ങളിൽ സുരക്ഷിതമാണ്. എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. എന്തായാലും കേരളം ചോദിക്കാൻ ആഹ്രഹിച്ച ചോദ്യം തന്നെ ആണ് ജയശങ്കർ ഇന്നലെ തന്റെ ഫേസ് ബൂക്കിലൂടെ പങ്കുവെച്ചതും. കാരണം ലക്ഷങ്ങൾ മുടക്കി നവോദ്ധാനം എന്ന ലേബലിൽ വനിതാമതിൽ തീർത്ത ഒരു സർക്കാരാണ് നമ്മുടേത്. വനിതാമതിൽ കൊണ്ട് ഒരു പ്രയോജനവും സ്ത്രീകൾക്ക് ഉണ്ടായില്ല എന്ന് മാത്രമല്ല, ലക്ഷങ്ങൾ മുടക്കിയത് മിച്ച്ചം. ചുംബന സമരത്തെ സപ്പോർട്ട് ചെയ്‌തും ശബരിമലയിൽ യുവതി പ്രവേശനത്തിന് അനുകൂലമായി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചും ലക്ഷങ്ങൾ ചെലവിട്ട് ഒരു കാര്യവും ഇല്ലാത്ത വനിതാ മതിൽ കെട്ടിയും ഒക്കെ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് ഘോരം ഘോരം പ്രസംഗിച്ച സർക്കാർ എന്തുകൊണ്ട് ഒരു സ്ത്രീയെ സംസ്‌ഥാനത്തിന്റെ പോലീസ് മേധാവി സ്‌ഥാനത്തേക്ക്‌ കൊണ്ടുവന്നില്ല എന്നത് പ്രസക്തമായ ചോദ്യം തന്നെ ആണ്. എന്തായാലും എഡിജിപി കസേരിയിൽ നിന്ന് നേരിട്ട് ഡിജിപിയാകുന്ന ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും മികച്ച ട്രാക്ക് റെക്കോർഡുള്ള അനിൽ കാന്തിനുണ്ട്. ഇതൊക്കെ ആണോ അനിൽ കാന്ത് എന്ന പോലീസ് ഉദ്യോഗസ്ഥനിൽ സർക്കാർ കണ്ട മേന്മ എന്ന് ഇനി വരും കാലങ്ങളിൽ നമ്മുക് കണ്ടറിയേണ്ടതുതുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വിമർശിക്കുക എന്ന തരത്തിലേക്ക് മുതിരുന്നില്ല. ഇനി രണ്ടാമത്തെ കാര്യം, ട്രോളുകൾ. പാഷാണം ഷാജി വിരമിച്ച സ്‌ഥാനത്തേക്ക്‌ കലിങ്ക ശശി എന്ന തരത്തിലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം അനിൽ കാന്ത് എന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ട് ട്രോളുകൾ നിറയുന്നത്.  ഒപ്പം പാഷാണം ഷാജി വിരമിച്ചു, പകരം ചെമ്പിൽ അശോകൻ എന്ന തരത്തിലും അത് ഉയരുന്നുണ്ട്. മിമിക്രിയിൽ നിന്നു സിനിമാരംഗത്തെത്തിയ പാഷാണം ഷാജിയുമായി ചെറിയൊരു രൂപസാദൃശ്യം ബെഹ്‌റയ്ക്കുണ്ടെന്ന് ചിലർ കണ്ടെത്തിയിരുന്നു. അത് സമൂഹമാധ്യമങ്ങളിൽ വൈറലകാകുകയും ചെയ്തു. ഈ സഹസ്‌ഹര്യത്തിൽ ഡിജിപി അനിൽകാന്തിനും അപരനെ കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. അനിൽകാന്തിനോട് രൂപസാദൃശ്യമുള്ള മലയാള സിനിമയിലെ നടൻമാരുമായാണ് ഉപമിക്കുന്നത്. പാഷാണം ഷാജിക്കുശേഷം, ചെമ്പിൽ അശോകനും കലിംഗശശിയുമൊക്കെ അങ്ങനെ കേരളത്തിന്റെ ഡിജിപിമാരാകുകയാണ്. ഇതൊക്കെ ഒരു തമാശയായി കരുതണമെന്നും ട്രോളൻമാർ അഭ്യർത്ഥിക്കുന്നുണ്ട് കെട്ടോ. എന്തായാലും പഴയ DGP പറഞ്ഞ് അവസാനിപ്പിച്ച

 'കേരളം ഭീകരവാദികളുടെ താവളമെന്ന് ' പറഞ്ഞതിൽ  നിന്ന് പുതിയ ഡിജിപി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. വിവാദങ്ങൾ ഇല്ലാതെ  ആശംസകൾ മാത്രം.

Reactions