Hot Posts

6/recent/ticker-posts

സ്ത്രീ സംരക്ഷണ സംഘടനകൾ എവിടെ പോയി? വീണ്ടും സ്ത്രീധന പീഡനം

 



ആലുവയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിക്ക് ഭർത്താവിൽ നിന്ന് ഏൽക്കേണ്ടി വന്നത് ക്രൂരപീഡനം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് എന്ന് തടയിടാൻ കഴിയും. നമ്മുടെ നാട്ടിൽ സ്ത്രീകൾക്ക് വേണ്ടി ശബ്‌ദിക്കാൻ ഒരുപാട് സംഘടനകൾ ഉണ്ടെങ്കിലും സ്ത്രീകൾ ഇന്നും ചൂഷണത്തിന് ഇരയാകുന്നുണ്ട് എന്നത് വാസ്തവമാണ്. കാരണം സ്ത്രീ സംരക്ഷണ സംഘടനകൾ എന്നത് പേരിൽ മാത്രം ഒതുങ്ങി പോകുകയാണ് എന്നത് തന്നെ ആണ്. ചില സെലെക്ടിവ് ആയിട്ടുള്ള പ്രതികരണങ്ങളും, പ്രതികരണം ഇല്ലാത്ത നാവുകളും അവയെ അത്തരത്തിലേക്ക് തഴയപ്പെട്ടു എന്ന് പറയേണ്ടി ഇരിക്കുന്നു.


വിസ്മയ എന്ന പെൺകുട്ടി സ്ത്രീധനത്തിന്റെ പേരിൽ ഭാര്തതാവിൽ നിന്ന് ക്രൂര പീഡനങ്ങൾ അനുഭവിച്ച് മരണത്തിനു കീഴടങ്ങിയിരിക്കുകയാണ്. വിസ്മയയുടെ മരണത്തിനു ശേഷം നമ്മൾ ഉറക്കെ പറഞ്ഞു ഇനി ഒരു പെൺകുട്ടിക്കും ഇത്തരത്തിൽ ഒരു ദുരിതം ഉണ്ടാവരുത് എന്ന്. ഉത്തര എന്ന പെൺകുട്ടി സമാന സാഹചര്യത്തിൽ ഭർത്താവിനാൽ കൊല്ലപെട്ടപ്പോഴും ഇതേ വാചകം മലയാളികൾ ഉറക്കെ പറഞ്ഞു. ഇത് ഇനിയും ആവർത്തിക്കും. കാരണം അത്തരത്തിലൊരു വാര്ത്തയാണ് ഇപ്പോൾ വെളിയിൽ വരുന്നത്. സ്ത്രീധനത്തിന്റെ പേരിൽ വീണ്ടും പീഡനം. 


ആലങ്ങാട് ഭർതൃവീട്ടിൽ ഗർഭിണിയായ യുവതിക്ക് ആണ് ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത്. ഭർത്താവ് ജൗഹറിന്റെ മർദനത്തിൽ പരുക്കേറ്റ നഹ്‍ലത്ത് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് വിവരം. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പലതവണ പീഡിപ്പിച്ചിരുന്നതായി പിതാവ് സലിം ഇപ്പോൾ വ്യക്തമാക്കുന്നുണ്ട്. തടയാനെത്തിയ പിതാവായ സലിമിനെയും ജൗഹറും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു എന്നും പരാതി ഉയരുന്നുണ്ട്. ആലുവ തുരുത്ത് സ്വദേശിയായ സലിമിൻറെ മകൾ നഹ്‍ലത്തിൻറെയും പറവൂർ മന്നം സ്വദേശി ജൗഹറിൻറെയും വിവാഹം കഴിഞ്ഞ നവംബറിലാണ് നടന്നത്. സ്ത്രീധനമായി നൽകിയത് പത്തു ലക്ഷം രൂപ. വിവാഹം കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞപ്പോൾ തന്നെ കൂടുതൽ പണം ആവശ്യപ്പെട്ട് പീഡനം തുടങ്ങിയെന്നാണ് നഹ്‍ലത്തും ബന്ധുക്കളും വ്യക്തമാക്കുന്നത്. 


വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യൂ

സ്ത്രീധനമായി നൽകിയ തുക ഉൾപ്പടെ മുടക്കി വാങ്ങിയ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. കടംവീട്ടാൻ വീട് വിൽക്കുകയാണെന്നും കരാർ എഴുതാനായി എത്തണമെന്നും ഇന്നലെ ജൗഹർ നഹ്‍ലത്തിൻറെ പിതാവ് സലിമിനെ അറിച്ച്‌. തുടർന്ന് ഇതനുസരിച്ച് എത്തിയ സലിമിനെ ഒഴിവാക്കി പുറത്തു പോയ ജൗഹറും മാതാവും സുഹൃത്തുക്കൾക്കൊപ്പം ഉച്ചക്ക് ശേഷം തിരികെ വീട്ടിൽ എത്തി. കരാറെഴിതിയെന്നും മടങ്ങിപ്പോകാനും സലിമിനോട് പറഞ്ഞു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് നഹ്‍ലത്തിനും പിതാവിനും മർദ്ദനമേറ്റത് എന്നാണ് വ്യക്തമാക്കുന്നത്. സംഭവം സംബന്ധിച്ച് യുവതിയുടെ പരാതിയിൽ ഭർത്താവ് ജൗഹറിനും മാതാവിനുമെതിരെ ആലങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 


സംഭവം വാർത്തയാകുമ്പോൾ മലയാളികൾക്ക് പ്ലക്കാർഡുകൾ ഉയർത്താൻ ഒരു കാരണമായി. ഇതല്ലാതെ നമ്മളെകൊണ്ട് ഇത്തരം സംഭവങ്ങൾക്കെതിരെ കൃത്യമായാ നടപടി സ്വീകരിക്കാൻ ആയിട്ടില്ല. ആയിരുന്നുവെങ്കിൽ, ഉത്തരയും ധന്യയും ശാരിയും പ്രിയങ്കയും വിസ്മയയും ഒന്നും നമ്മുക് നഷ്ട്ടപെടില്ലായിരുന്നു. നിയമമുണ്ടായിട്ടും അക്രമം തടയാനാകാത്തത് സാമൂഹ്യ പിന്തുണയുടെ അഭാവമെന്നും പഠനങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്. സ്വന്തമായി വരുമാനമില്ലാത്തതും പ്രശ്നം നേരിടാനുള്ള ധൈര്യക്കുറവുമാണ്‌ പീഡനം സഹിക്കുന്നതിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നത്‌. പത്തുവർഷത്തിനിടെ ഇരുനൂറോളം സ്‌ത്രീധന മരണങ്ങളുണ്ടായി എന്നത് ഞെട്ടിപ്പിക്കുന്നതാണ്. സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടി നിലകൊള്ളുന്ന വനിതാ കമ്മീഷൻ ഏതു തരത്തിലാണ് പരാതി അറിയിക്കാൻ വിളിച്ച ഒരു സ്ത്രീയോട് പെരുമാറിയതെന്ന് കേരള സമൂഹം ചർച്ച ചെയ്തതാണ്. 


വനിതകളുടെ പരാതികൾ കേൾക്കാൻ നിയോഗിക്കപ്പെട്ട ഒരാൾ, വനിതകളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ചുമതലയുള്ള ഒരാൾ,വനിതാ കമ്മീഷൻ അധ്യക്ഷ, അവരുടെ ഭാഗത്ത് നിന്ന് പോലും സ്ത്രീകൾക്ക് വേണ്ട പരിഗണലഭിക്കുന്നില്ലെങ്കിൽ നമ്മൾ ഇവിടെ നിന്ന് തുടങ്ങണം. സ്ത്രീധനം എന്നത് പുരുഷന്മാരുടെ അവകാശമായി. സാമൂഹ്യ പദവിയുടെ അളവുകോലായി മാറിയിരിക്കുകയാണ്. ഈ സാഹചര്യം മാറണം സമൂഹത്തിന്റെ ചിന്താഗതി മാറണം. എന്തായാലും സ്ത്രീധന പീഡനങ്ങൾക്കെതിരെ കർശനനടപടി സ്വീകരിക്കാൻ പൊലീസിന് മുഖ്യമന്ത്രിയുടെ നിർദേശം എത്തിയിട്ടുണ്ട്. സ്ത്രീകൾക്ക് ഭയമില്ലാതെ പരാതി പറയാനുള്ള സൗകര്യം ഒരുക്കണം എന്നും. ഇതൊക്കെ എത്രത്തോളം കാര്യക്ഷമമായി നടപ്പാകും എന്ന് കണ്ടറിയണം.


Reactions