ഇന്ത്യയുടെ ശക്തമായ സമ്മർദ്ദത്തിനൊടുവിൽ എട്ട് യൂറോപ്യൻ രാജ്യങ്ങൾ കൊവിഷീൽഡ് വാക്‌സിൻ അംഗീകരിച്ചു. ജർമ്മനി, സ്ലോവേനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്‌ലാൻഡ്, അയർലാൻഡ്, സ്‌പെയിൻ, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങളാണ് കൊവിഷീൽഡിന് അംഗീകാരം നൽകിയത്. അംഗീകൃത വാക്‌സിനുകളുടെ പട്ടികയിൽ കൊവിഷീൽഡിനെ കൂടി ഉൾപ്പെടുത്തിയതോടെ, കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഈ രാജ്യങ്ങളിലെ യാത്രക്കുള്ള തടസം നീങ്ങും എന്നതാണ് ഇതിലെ പ്രധാനം.
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യൂ |
ജൂലായ് ഒന്നു മുതൽ അംഗീകൃത വാക്‌സിൻറെ രണ്ടു ഡോസ് ലഭിച്ചവർക്ക് മാത്രമേ യൂറോപ്യൻ രാജ്യങ്ങളിൽ സഞ്ചരിക്കാനുള്ള ഗ്രീൻ പാസ് അനുവദിക്കുകയുള്ളൂ. അല്ലാത്തവർ നിർബന്ധിത നിരീക്ഷണത്തിൽ പോകണമെന്നാണ് നിർദേശം. ഇന്ത്യൻ നിർമ്മിത വാക്‌സിനുകൾ അംഗീകരിക്കാത്ത പക്ഷം, രാജ്യത്തേക്ക് വരുന്ന യുറോപ്യൻ യാത്രക്കാരുടെ വാക്‌സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തിലും ഇതേസമീപനം സ്വീകരിക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു അതായത്. ഇന്ത്യൻ വാക്സിൻ അവിടെ അംഗീകരിച്ചില്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങൾ നിന്ന് വരുന്നവർ ക്വാറന്റൈൻ കഴിഞ്ഞ് മാത്രം ഇന്ത്യയിൽ പ്രവേശിക്കേണ്ടി വരും എന്ന്. എന്തായാലും ഇതോടെയാണ് വാക്‌സിൻ നയത്തിൽ അയവ് വരുത്താൻ യൂറോപ്യൻ രാജ്യങ്ങൾ തയ്യാറായത്.
കൊവിഷീൽഡ്, കൊവാക്‌സീൻ സർട്ടിഫിക്കറ്റുകൾ യൂറോപ്യൻ യാത്രകൾക്കായി അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യയിൽ യൂറോപ്യൻ യൂണിയൻ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കില്ലെന്നും അവിടെ നിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് നിർബന്ധിത നിരീക്ഷണം നടപ്പാക്കാനുമാണ് കേന്ദ്രം തീരുമാനിച്ചത്. കൊവിഷീൽഡിനെ വാക്‌സിനേഷൻ പാസ്‌പോർട്ടിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ യൂറോപ്യൻ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. കൊവാക്‌സിനും കൊവിഷീൽഡും അംഗീകരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ എന്ന വാർത്ത നേരത്തെ ചർച്ച ആയിരുന്നു. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന യൂറോപ്യൻ യൂണിയന്റെ വാക്‌സിൻ പാസ്‌പോർട്ട് നയത്തിൽ കൊവിഷീൽഡും കൊവാക്‌സിനും ഉൾപ്പെട്ടിരുന്നില്ല. ഇത് ഈ വാക്‌സിനുകൾ സ്വീകരിച്ച ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു അത്തരത്തിലൊരു ആവശ്യവുമായി ഇന്ത്യ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളെ സമീപിച്ചിരുന്നത്. ഇന്ത്യൻ വാക്‌സിനുകൾ അംഗീകരിച്ചാൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീനിൽ നിന്ന് ഒഴിവാക്കമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പരസ്പര സഹകരണത്തിന്റെ നയമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. എന്തായാലും ഇപ്പോൾ യൂറോപ്യൻ യൂണിയന് ‘ചെക്ക്’ വെച്ചിരിക്കുകയാണ് കേന്ദ്രം.
യൂറോപ്യൻ യൂണിയനും കേന്ദ്ര സർക്കാരും തമ്മിൽ തുറന്ന പോരിലേക്ക് എത്തിയെങ്കിലും ഇന്ത്യയുടെ ആവിശ്യം അംഗീകരിക്കാതെ വേറെ വഴി ഇല്ലാതെ വന്നിരിക്കുകയാണ് ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങൾക്ക്. യൂറോപ്യൻ യൂണിയനിൽനിന്ന് എത്തുന്നവരുടെ ക്വാറന്റീൻ മാനദണ്ഡങ്ങൾ കർശനമാക്കി തിരിച്ചടിച്ചപ്പോൾ ഗത്യന്തരമില്ലാതായി എന്നതാണ് വാസ്തവം. കോവിഷീൽഡിനെയും കോവാക്സിനെയും ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റിനോ ഗ്രീൻ പാസിനോ ഉൾപ്പെടുത്താതിരിക്കാനുള്ള യൂറോപ്യൻ യൂണിയന്റെ നീക്കത്തെനെതിരെ ഇന്ത്യ ഉയർത്തിയ നിലപാട് ഫലം കണ്ടു. സംഭവം ചർച്ച ആകുമ്പോൾ കോവിഡ് ബാധിതരായ രണ്ടു രാജ്യങ്ങൾ പരസ്പരം സഹകരിക്കുന്നതിന്റെ ഭാഗമാണ് ഈ നയമെന്നും ഇന്ത്യയുടെ വിദേശമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി രംഗത്ത് എത്തിയിട്ടുണ്ട്. ഫൈസർ, മൊഡേണ, അസ്ട്രസെനക-ഓക്സ്ഫഡ്, ജോൺസ് ആൻഡ് ജോൺസൺ എന്നീ കോവിഡ് വാക്സിനുകൾക്കാണ് യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകിയത്. അസ്ട്രാസെനകയുടെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡിനെ അവർ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. യൂറോപ്യൻ യൂണിയൻ അംഗീകരിച്ച വാക്സൻ കുത്തിവെച്ചവർക്ക് മാത്രമേ വാക്സിനേഷൻ പാസ്പോർട്ട് നൽകുകയും അംഗരാജ്യങ്ങളിൽ യാത്രയ്ക്കുള്ള അനുമതിയും നൽകൂവെന്നാണ് യൂറോപ്യൻ യൂണിയൻ ആദ്യം സ്വീകരിച്ച നിലപാട്. എന്നാൽ ഈ നിലപാട് ഇപ്പോൾ കാറ്റിൽ പറപ്പിച്ചിരിക്കുകയാണ് കേന്ദ്രം.

