കേരളത്തെ ഞെട്ടിച്ച കരിപ്പൂർ സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലെ സിപിഎമ്മിന്റെ പങ്കിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു ഇപ്പോൾ രംഗത്ത് എത്തിയത് ഏറെ ചർച്ച വിഷയം ആകുകയാണ്. ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചറിലൂടെയാണ് അദ്ദേഹം ഇത്തരത്തിൽ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. അടുത്തിടെ വൻ വിവാദങ്ങൾ സൃഷ്ടിച്ച എല്ലാ സംഭവങ്ങളിലും സിപിഎം പ്രവർത്തകർക്ക് പങ്കുണ്ട്. കാരണം ഇപ്പോൾ വിവാദമായി നിൽക്കുന്ന വനം കൊളളയിലും കരിപ്പൂർ സ്വർണക്കടത്തിലും വടകരയിൽ വനിതാ സിപിഎം നേതാവിനെ പീഡിപ്പിച്ച സംഭവത്തിലുമുൾപ്പെടെ സിപിഎം പ്രാദേശിക നേതാക്കളായിരുന്നു പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. ചുവന്ന ഷർട്ട് ധരിച്ചെടുത്ത ചിത്രമാണ് അദ്ദേഹം പ്രൊഫൈൽ പിക്ചറായി അപ്‌ഡേറ്റ് ചെയ്തത്. ചിത്രത്തിനു മുകളിലായി ചെറിയ കുറിപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇനി ഒന്നും പേടിക്കാനില്ല, ഷർട്ട് ചുമപ്പാക്കി എന്നാണ് അദ്ദേഹം പൊഫൈൽ പിക്ചറിനൊപ്പം കുറിച്ചിരിക്കുന്നത്. കുറ്റകൃത്യം എത്ര ഗുരുതരമാണെങ്കിലും സിപിഎമ്മാണേൽ പേടിക്കാനില്ല എന്നാണ് ഇതിലെ പരിഹാസം എന്നതാണ് വാസ്തവം.
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യൂ |
അതേസമയം ചുരുങ്ങിയ സമയം കൊണ്ടുതന്നെ ചിത്രം വൈറൽ ആയി മാറി. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റിടുന്നത്. ചിത്രത്തിന് താഴെ വിമർശനവുമായി എത്തുന്നവർക്ക് ഇടത് നേതാക്കൾക്കെതിരായ വാർത്തകൾ സഹിതമാണ് അദ്ദേഹം മറുപടി നൽകുന്നത്. സിപിഎം എന്ന പ്രസ്ഥാനം കേരളത്തിൽ ചടയൻ ഗോവിന്ദൻ, vs അച്ച്യുതാനന്ദൻ എന്നിവരോട് കൂടി അവസാനിച്ചു.. പിന്നെയുള്ളത് കൊലയാളി, പീഡന മാഫിയ, കൊട്ടേഷൻ, ലാവ്‌ലിൻ, സ്വർണ്ണ കടത്ത്, ഡോളർ കടത്ത് ,കഞ്ചാവ് ലോബി ,ബിനാമി സമ്പാത്യം എന്ന് വേണ്ട സകല ഉഡായിപ്പുകളുടെയും കൂടാരം ആണ് അതിന് ആഗമിച്ച് കൊണ്ട് പോകുന്ന കുറെ അടിമകളും... എന്ന് അദ്ദേഹത്തിന്റെ പോസ്റ്റിനു കീഴിൽ ഒരാൾ കമന്റ് ചെയ്തത് ഏറെ ശ്രദേധ്യമാവുകയും ചെയിതു. ഇത്തരത്തിൽ നിരവധി കമന്റുകളാണ് ഉയരുന്നത്. ഇതിനു മുന്പും ഇടതുപക്ഷത്തിനെതിരെ ശബ്തതമുയർത്തിയിട്ടുള്ള ആളാണ് ജോയ് മാത്യു. 'തെറിയിലൂടെ ആത്മരതി അനുഭവിക്കുന്ന സഖാക്കൾ എന്ന ജോയ് മാത്യുവിന്റെ പരാമർശം ഏറെ ചർച്ച ആയി മാറിയിരുന്നു. ധർമ്മടം മണ്ഡലത്തിൽ വോട്ടുണ്ടായിരുന്നെങ്കിൽ തന്റെ വോട്ട്, മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കാകുമായിരുന്നുവെന്ന് നടൻ ജോയ് മാത്യു വ്യക്തമാക്കിയിരുന്നു. ധർമടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുമെന്നും ഇലക്ഷൻ കാലഘട്ടത്തിൽ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. അന്ന് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ധർമ്മാധർമ്മങ്ങളുടെ ധർമ്മടം എന്ന തലക്കെട്ടോടെ ആണ് പോസ്റ്റിന്റെ തുടക്കം
''നിയമസഭാതിരഞ്ഞെടുപ്പിൽ ധർമ്മടം ശ്രദ്ധയാകർഷിക്കുന്നത് ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം എന്ന നിലക്കാണ്. അത് കൊണ്ടാണ് ധർമ്മടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുന്നത് ശിരോമുണ്ഡനങ്ങൾ പലതുണ്ട്. അധികാരക്കൊതിമൂത്ത് എങ്ങിനെയെങ്കിലും സ്ഥാനാർത്ഥിയാകാൻ ചിലർ തലതന്നെ വെട്ടി കാഴ്ചവെക്കും. എന്നാൽ മറ്റുചിലർ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടമായും എടുക്കും. അവിടെയാണ് ശിരോമുണ്ഡനങ്ങൾ മൂല്യവത്താകുന്നത്. വാളയാറിലെ അമ്മയെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയായി മാറുന്നതും അതുകൊണ്ടാണ്. ഈ പോരാട്ടം ഏറ്റെടുക്കുമ്പോൾ യു.ഡി.എഫിന്റെ മൂല്യബോധവും ധാർമ്മികമായ ഉത്തരവാദിത്വവും ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്ന പ്രതീകാത്മകമായ നിലപാടാണു വ്യക്തമാകുന്നത്. വാളയാറിലെ അമ്മയെ യു.ഡി.എഫ്. പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. വിജയിക്കാൻ വേണ്ടി മാത്രമുള്ളതല്ല മത്സരങ്ങൾ, അവ പൊരുതുവാൻ ഉള്ളത്കൂടിയാണ്. ധർമ്മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് തന്നെ; സംശയമില്ല''- എന്നതായിരുന്നു എന്നാൽ ഇതിനു പിന്നാലെ ജോയ് മാത്യുവിനെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്ത് എത്തിയിരുന്നത്. എന്നാൽ ആ കുറിപ്പിന് താഴെ മോശം ഭാഷയിൽ പ്രതികരിച്ചവർക്കെതിരെ പ്രതികരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. 'ഒരു എഫ്.ബി. പോസ്റ്റ് കണ്ടാൽ വിറളി യെടുക്കുന്ന, തെറിയിലൂടെ ആത്മരതി അനുഭവിക്കുന്ന സഖാക്കളെ അടുത്തറിയാൻ വരൂ... എന്റെ പോസ്റ്റുകൾക്ക് കീഴിലുള്ള കമന്റുകൾ വായിക്കൂ' എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ അന്ന് കുറിച്ചത്. എന്തായാലും ഇപ്പോൾ ജോയ് മാത്യുവിന്റെ സിപിമ്മിനെതിരെ ഉള്ള പരിഹാസം ഇപ്പോൾ ചർച്ച ആവുകയാണ്.

