തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളുടെ ഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കുന്നു. പ്ലസ്ടു പരീക്ഷയില്‍ 87.94 ശതമാനം പേര്‍ വിജയിച്ചു. 3,28,702 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
11 സർക്കാർ സ്കൂളുകൾ ഉൾപ്പെടെ 136 സ്കൂളുകൾ 100 ശതമാനം വിജയം നേടി. 48,383 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിൽ – 91.11%. കുറവ് വിജയശതമാനം പത്തനംതിട്ട ജില്ലയിൽ – 82.53%.മുണ്ട്. സർക്കാർ സ്കൂളുകളിൽ 85.02 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 90.37 ശതമാനവും അണ്‍ എയ്ഡഡ് സ്കൂളുകളിൽ 87.67 ശതമാനവും പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വൈകിട്ടു 4 മുതൽ www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും Saphalam 2021, iExaMS-Kerala, PRD Live മൊബൈൽ ആപ്പുകളിലും ഫലം ലഭിക്കും.
ജൂലൈ 15ന് പ്രാക്ടിക്കൽ തീർന്ന് 15 ദിവസത്തിനുള്ളിലാണു ഫലപ്രഖ്യാപനം വരുന്നത്. തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിർണയത്തോടൊപ്പം ടാബുലേഷനും അതതു സ്കൂളുകളിൽനിന്നും ചെയ്തതാണു ഫലം പ്രസിദ്ധീകരിക്കുന്ന നടപടികൾ വേഗത്തിലാക്കിയത്.


