Hot Posts

6/recent/ticker-posts

ഫോട്ടോഷൂട്ടിനിടെ പുള്ളിപ്പുലികളുടെ ആക്രമണത്തിൽ മോഡലിന് ഗുരുതര പരിക്ക് !

ഫോട്ടോ ഷൂട്ടിനിടെ മോഡലിന് പുള്ളിപ്പുലികളുടെ ആക്രമണത്തിൽ പരിക്ക്. ജര്‍മ്മന്‍ മോഡല്‍ ജെസ്സിക്ക ലെയ്‌ഡോള്‍ഫിനാണ് പുലികളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. സ്വകാര്യ വ്യക്തി നടത്തുന്ന മൃഗസംരക്ഷണ കേന്ദ്രത്തിലാണ് ഫോട്ടോ ഷൂട്ട് നടന്നത്. പുലികളോടൊപ്പം ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് വിവരം.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

സ്വന്തം ഇഷ്ടപ്രകാരമാണ് മോഡല്‍ പുലികളുടെ പരിസരത്തേക്ക് ചെന്നത്. സാക്‌സോണി-അന്‍ഹാല്‍ട്ട് സ്‌റ്റേറ്റിലെ നെബ്രയിലാണ് സ്വകാര്യ വ്യക്തി മൃഗസംരക്ഷണ കേന്ദ്രം നടത്തുന്നത്. ട്രോയ്, പാരിസ് എന്നീ പേരുള്ള പുലികളാണ് കടിച്ചത് എന്നാണ് റിപ്പോർട്ട്. മോഡലിന്റെ കവിള്‍, ചെവി, തല എന്നീ ഭാഗങ്ങളില്‍ പരിക്കേറ്റു. തുടര്‍ന്ന് മോഡലിനെ ഹെലികോപ്ടറില്‍ ആശുപത്രിയില്‍ എത്തിച്ചു. തലക്കേറ്റ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പാനസോണിക്കിന്റെ പരസ്യത്തില്‍ അഭിനയിച്ച പുള്ളിപ്പുലികളാണ് ആക്രമിച്ചതെന്ന് ഉടമ പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. 






Reactions