കൊച്ചി: ചെങ്ങമനാട് അത്താണിയിലെ പുതുശ്ശേരി ബേക്കറിയില്‍ നിന്നും ഷവര്‍മ്മ കഴിച്ച എട്ടുപേര്‍ക്ക് ഭക്ഷ്യ വിഷ ബാധ. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പത്ത് വയസിന് താഴെയുള്ള രണ്ട് കുട്ടികള്‍ അടക്കം 8 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടെയും നില ഗുരുതരമല്ല. ശനിയാഴ്ച രാവിലെ വയറിളക്കവും മറ്റും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികില്‍സ തേടി ഇതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ശനിയാഴ്ച ഉച്ചയോടെ ചെങ്ങമനാട് എസ്ഐയുടെ നേതൃത്വത്തില്‍ ബേക്കറി അടപ്പിച്ചു. ഉടമ ആന്‍റണിയെ അറസ്റ്റ് ചെയ്തു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
പഴകിയ മയോണിസാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത് എന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധനയില്‍ നിന്നും മനസിലായത്. ബേക്കറി ഭക്ഷ്യസുരക്ഷ വകുപ്പ് അടച്ച് പൂട്ടിച്ചു. ജില്ല കളക്ടര്‍ക്ക് ലഭിച്ച പരാതി അനുസരിച്ചാണ് ചെങ്ങമനാട് എസ്ഐയുടെ നേതൃത്വത്തില്‍ ബേക്കറി ഉടമയെ കസ്റ്റഡിയില്‍ എടുത്തത്.


