Hot Posts

6/recent/ticker-posts

വൈറൽ വീഡിയോയ്ക്കായി നടുറോഡില്‍ ബൈക്ക് അഭ്യാസം, 90കാരനെ ഇടിച്ചുതെറിപ്പിച്ചു!


വീഡിയോ ഷൂട്ട് ചെയ്യാനായി ബൈക്ക് അഭ്യാസം നടത്തുന്നതിനിടെ അപകടം. നിയന്ത്രണം തെറ്റി പാഞ്ഞുകയറിയ ബൈക്കിടിച്ച് വയോധികന് ഗുരുതരമായി പരിക്കേറ്റു. കിളിമാനൂര്‍ പൊലീസ് സ്റ്റേഷന് അടുത്തുള്ള തൊളിക്കുഴി റോഡില്‍ ആണ് ബൈക്ക് അഭ്യാസം അപകടം വിതച്ചത്. വീഡിയോ ചിത്രീകരിച്ചുകൊണ്ട് അമിത വേഗത്തിലോടിച്ച ബൈക്ക് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വയോധികനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 





വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ചാരുപാറ താഴ്‌വാരം വീട്ടിൽ ഭാസ്‍കരപിള്ള (90) യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്റ്റേഷൻ-തൊളിക്കുഴി റോഡിൽ ഞായറാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. മകളുടെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് നടന്നുപോകുമ്പോൾ അമിതവേഗതയിൽ വന്ന ബൈക്കുകളിലൊന്ന് ഭാസ്‍കരപിള്ളയെ ഇടിച്ചിടുകയായിരുന്നു. തലയ്ക്കും കാലിനും നട്ടെല്ലിനും ഗുരുതരമായ പരിക്കുണ്ട്. സംഭവത്തിൽ. ബൈക്കില്‍ സഞ്ചരിച്ചവര്‍ക്കെതിരെ വയോധികന്‍റെ കുടുംബം കിളിമാനൂര്‍ പൊലീസിലും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകി.








Reactions