Hot Posts

6/recent/ticker-posts

കനയ്യകുമാര്‍ പാര്‍ട്ടി ഓഫീസിലെ എസി അഴിച്ചുകൊണ്ടുപോയി


പട്നയിലെ സിപിഐ ആസ്ഥാനത്തെ തന്‍റെ മുറിയില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷണര്‍ അഴിച്ചുകൊണ്ടുപോയി യുവനേതാവ് കനയ്യകുമാര്‍ എസി കനയ്യ കുമാര്‍ സ്വന്തം ചെലവില്‍ സ്ഥാപിച്ചതാണെന്നും അഴിച്ചുകൊണ്ടുപോകാന്‍ അനുവദിച്ചിരുന്നതായും സിപിഐയുടെ ബിഹാര്‍ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡേ വിശദമാക്കി. കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ സജീവമായതിന് ഇടയിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കനയ്യ പാര്‍ട്ടി ഓഫീസിലെ എസി അഴിച്ചുകൊണ്ടുപോയത്. കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേരുന്ന തീരുമാനത്തില്‍ നിന്ന് പിന്തിരിയുമെന്നാണ് പ്രതീക്ഷയെന്നും രാം നരേഷ് പാണ്ഡേ മാധ്യമങ്ങളോട് പറഞ്ഞു. കനയ്യയുടെ മനസ് ഒരു കമ്യൂണിസ്റ്റുകാരന്‍റേതാണ് അത്തരമാളുകള്‍ക്ക് തങ്ങള്‍ വിശ്വസിക്കുന്ന ആശയങ്ങളില്‍ നിന്ന് വഴിമാറാന്‍ കഴിയില്ലെന്നും രാം നരേഷ് കൂട്ടിച്ചേർത്തു. 




സെപ്തബര്‍ 4നും 5നുമായി നടന്ന സിപിഐയുടെ ദേശീയ എക്സിക്യുട്ടീവ് കൌണ്‍സില്‍ യോഗത്തിലും കനയ്യ പങ്കെടുത്തതായി രാം നരേഷ് പാണ്ഡേ പറഞ്ഞു. യോഗത്തിനിടയില്‍ ഒരിക്കല്‍ പോലും സിപിഐ വിടുന്ന കാര്യത്തേക്കുറിച്ച് കനയ്യ പറഞ്ഞില്ലെന്നും ഏതെങ്കിലും പ്രത്യേക പദവി ലഭിക്കുന്നത് സംബന്ധിച്ച് ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുകയോ കനയ്യ ചെയ്തിട്ടില്ലെന്നും രാം നരേഷ് പാണ്ഡേ വ്യക്തമാക്കി. ജെഎന്‍യുവിലെ മുന്‍ യൂണിയന്‍ പ്രസിഡന്‍റായിരുന്ന കനയ്യ കുമാറും ഗുജറാത്തിലെ രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിന്‍റെ യുവനേതാവുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്കെന്ന് അഭ്യൂഹങ്ങള്‍ വ്യാപകമാണ്. 







Reactions