പാറമടക്കാരന്റെ വണ്ടിയിൽ എം.എൽ.എ ബോർഡ് വെച്ച് നടക്കുന്നു! കുളത്തുങ്കനെതിരെ ആഞ്ഞടിച്ച് പി സി ജോർജ്ജ്.. പാറമട നടത്തി കുടവയർ വീർപ്പിച്ച ആളാണ് പി സി ജോർജ്ജെന്ന ആരോപണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പ്രസ്ഥാവന അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമായാണ് തോന്നിയതെന്ന് ഷോൺ ജോർജ്ജും പ്രതികരിച്ചു.
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പരിസ്‌ഥിതി ലോല പ്രദേശമായ തീക്കോയിൽ അടച്ചു പൂട്ടിപ്പോയ പാറമട തുറന്നു നൽകാം എന്ന വാഗ്ദാനത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ കുളത്തുങ്കലിനായി ഏറ്റവുമധികം പണം മുടക്കിയ വ്യക്തിയുടെ ജീപ്പിലാണ് എം എൽ എ ഇപ്പൊഴും സഞ്ചരിക്കുന്നതെന്നും ഇതേ പാറമടക്കാരനും കുടുംബവുമാണ് 66 കോടി രൂപ അനുവദിച്ചിട്ടുള്ള ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ നിർമ്മാണത്തിന് തടസ്സം നിൽക്കുന്നതെന്നും ഇരുവരും ആരോപിച്ചു. പിന്നെങ്ങനെ വാഗമൺ റോഡ് നന്നാവുമെന്നും ഇവർ ചോദിക്കുന്നു..
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
വലിയ പാറമട മാഫിയയായി ചിത്രീകരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായെന്നും താങ്കൾ ഇന്നലെ വാനോളം പുകഴ്ത്തിയ പിണറായി സർക്കാർ 2018-ലെ പ്രളയത്തിന് ശേഷം മാത്രം 223 ക്വാറികൾക്കാണ് പെർമിറ്റ് നൽകിയത് എന്ന് ഓർക്കണമെന്നും ഇപ്പോൾ താങ്കൾക്ക് പ്രകോപനം ഉണ്ടാകാൻ കാരണം പ്രളയവുമായി ബന്ധപ്പെട്ട് സർക്കാർ പ്രവർത്തനങ്ങളിൽ ഉയർത്തിയ വിമർശനങ്ങളാണെങ്കിൽ അത് ഇനിയും തുടരുക തന്നെ ചെയ്യുമെന്നും ഷോൺ ജോർജ്ജും പ്രതികരിച്ചു.

