Hot Posts

6/recent/ticker-posts

ഡാം തുറക്കാൻ എല്ലാം സജ്ജം: ആശങ്ക വേണ്ട ; മന്ത്രി റോഷി അഗസ്റ്റിൻ



തൊടുപുഴ: ഇടുക്കി ഡാം തുറക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ  അറിയിച്ചു .  നിയന്ത്രിതമായ അളവില്‍ മാത്രമാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇത്തവണ ഇല്ല. പെരിയാറിന്റെ തീരപ്രദേശത്തുള്ളവരോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു..




വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകളാണ് ഇന്നു രാവിലെ 11ന് തുറക്കുന്നത്. 50 സെന്റിമീറ്ററാകും തുറക്കുക. ഇടുക്കിയിലെ വെള്ളം വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. 2018 നെ അപേക്ഷിച്ച് പത്തിലൊന്നു വെള്ളം മാത്രമാകും പുറത്തേക്കൊഴുക്കുക. പമ്പ, ഇടമലയാർ ഡാമുകളുടെ രണ്ടു ഷട്ടറുകൾ വീതം ഇന്നു രാവിലെ തുറന്നിരുന്നു.








Reactions