മുണ്ടക്കയം കുട്ടിക്കാനം റൂട്ടില്‍ പെരുവന്താനത്തിന് സമീപമാണ് അപകടമുണ്ടായത്. അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ കാറിലിടിച്ചാണ് ആദ്യം അപകടമുണ്ടായത്. ഇത് സംബന്ധിച്ച് ഇരുവാഹനങ്ങളിലുമുണ്ടായിരുന്നവര്‍ സംസാരിക്കവെ പിന്നിലൂടെയെത്തിയ മിനി ബസ് ട്രാവലറിന് പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു.
ട്രാവലറിന് മുന്നില്‍ സംസാരിച്ചുനിന്നിരുന്ന 2 പേരാണ് അപകടത്തില്‍ മരിച്ചത്. മതിലിനും വാഹനത്തിനും ഇടയില്‍പെട്ട് ആണ് മരണം.

