അരുവിത്തുറ: ടീച്ചേഴ്സ് ഗിൽഡ് നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ പാലാ രൂപതയിൽ നിന്നും ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനവും വെയിൽകാണാംപാറ സെന്റ് ജോർജ് എൽ. പി സ്കൂളിന് ലഭിച്ചു.
ടീച്ചേഴ്സ് ഗിൽഡ് നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ പാലാ രൂപതയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാംഘട്ട സ്ഥാനവും സെന്റ് ജോർജ് എൽ. പി സ്കൂളിന് ലഭിച്ചു. കോഴിക്കോട് വച്ച നടന്ന ടീച്ചേഴ്സ് ഗിൽഡിന്റെ സംസ്ഥാന സമ്മേളനത്തിൽ വച്ച് കോഴിക്കോട് രൂപത അധ്യക്ഷൻ റെറ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ പിതാവിൽ നിന്നും ഹെഡ് മാസ്റ്ററും ടീച്ചേഴ്സും ചേർന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങി.
കെ സി ബി സി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാർ റവ.ഡോ.ജോഷ്യാ മാർ ഇഗ്നാത്തിയോസ് , കണ്ണൂർ രൂപത അധ്യക്ഷൻ മോസ്റ്റ് റവ.ഡോ അലക്സ് വടക്കുംത്തല, ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം, മധ്യ മേഖല പ്രസിഡന്റ് ജോബി കുളത്തറ എന്നിവർ പ്രസംഗിച്ചു.
