Hot Posts

6/recent/ticker-posts

കോട്ടയം; ലോക ഉപഭോക്തൃ അവകാശ ദിനാചരണം; 
അഞ്ച്‌ പദ്ധതികൾക്ക്‌ തുടക്കം


കോട്ടയം: സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പുകളുടെ അഞ്ച് പ്രധാന പദ്ധതികൾക്ക് ജില്ലയിൽ തുടക്കം. ലോക ഉപഭോക്തൃ അവകാശദിനാചരണത്തോടനുബന്ധിച്ച്  കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി നിർവഹിച്ചു. 



റേഷൻകടകളിൽ  പരിശോധനക്കുള്ള  എഫ്പിഎസ് മൊബൈൽ ആപ്ലിക്കേഷൻ, പൊതുവിതരണ വകുപ്പിൽ സമ്പൂർണ ഇ-ഓഫീസ്, ഭക്ഷ്യധാന്യ വാഹനങ്ങളിൽ ജിപിഎസ് സംവിധാനം, അരലക്ഷം കടകളിൽ അളവുതൂക്ക, വിലവിവര പട്ടിക, ബില്ലിങ് സംവിധാനങ്ങളുടെ പരിശോധനാ പരിപാടി "ജാഗ്രത', ആയിരം പെട്രോൾ- ഡീസൽ ബാങ്കുകളിൽ കൃത്യമായ അളവ് ഉറപ്പുവരുത്തുന്ന "ക്ഷമത' എന്നീ  പദ്ധതികളാണ് ഉദ്ഘാടനം ചെയ്‌തത്. 


ഓപ്പറേഷൻ ജാഗ്രത, ഓപ്പറേഷൻ ക്ഷമത എന്നീ പദ്ധതികൾക്കായി  ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കലക്ടർ ഡോ. പി കെ ജയശ്രീ നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് ശരത് അധ്യക്ഷനായി. കലക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി എസ് പുഷ്പമണി, ജില്ലാ പഞ്ചായത്തംഗങ്ങളായ പി എം മാത്യു, ശുഭേഷ് സുധാകർ, എഡിഎം ജിനു പുന്നൂസ്, സിഡിആർസി പ്രസിഡന്റ് അഡ്വ. വി എസ് മണിലാൽ, ജില്ലാ സപ്ലൈ ഓഫീസർ ജലജാ ജി എസ് റാണി, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ഇ പി അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Reactions