Hot Posts

6/recent/ticker-posts

അരാഷ്ട്രീയവാദം അപകടകരം ; ഗവ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


മത മൗലികവാതത്തേക്കാളും മറ്റ് തീവ്ര ചിന്താഗതികളെക്കാളും അപകടകരമാണ് യുവാക്കളിൽ വളർന്നുവരുന്ന ആരാഷ്ട്രീയവാതമെന്ന് ഗവൺമെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ്‌ അഭിപ്രായപ്പെട്ടു. യൂത്ത് ഫ്രണ്ട്(എം) വൈക്കം നിയോജകമണ്ഡലം നേതൃത്വ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 



യൂത്ത്ഫ്രണ്ട്(എം) നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് തേവരപ്പടിക്കൽ അധ്യക്ഷത വഹിച്ചു. പ്രഫ. ലോപ്പസ് മാത്യു , ജോർജ്കുട്ടി അഗസ്തി , പയസ്കുര്യൻ തുടങ്ങിയവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ നയിച്ചു. കോവിഡ് കാലഘട്ടത്തിൽ മാതൃകാപരമായ പ്രവർത്തനം നടത്തിയവരെയും, കേരള കോൺഗ്രസ്(എം) മണ്ഡലം പ്രസിഡന്റ് എന്ന നിലയിൽ 25വർഷം പൂർത്തിയാക്കിയ വക്കച്ചൻ മണ്ണത്താലിയേയും ചടങ്ങിൽ ആദരിച്ചു. 


യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എൽബി അഗസ്‌റ്റ്യൻ, കേരള കോൺഗ്രസ്(എം) നിയോജക മണ്ഡലം പ്രസിഡന്റ്ജോയ് ചെറുപുഷ്പ്പം, ബാബു ജോസഫ്, റെജി അറാക്കൻ, സെബാസ്റ്റ്യൻ മുല്ലക്കര, ടോം പുന്നക്കാപ്പള്ളി,അഖിൽ മാടക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Reactions