പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
തൃക്കാക്കര എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ അപകീർത്തികരമായ വീഡിയോ അപ്‌ലോഡ് ചെയ്ത മുസ്ലിംലീഗുകാരൻ അറസ്റ്റ് ചെയ്യപ്പെട്ടതോടെ യുഡിഎഫിൻ്റെ ഹീനമായ രാഷ്ട്രീയ മുഖമാണ് വ്യക്തമാവുന്നതെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു.
പരാജയ ഭീതിയിൽ ഏത് വിധേനയും ജനമധ്യത്തിൽ പിടിച്ചു നിൽക്കുവാൻ കോൺഗ്രസും യുഡിഎഫും നടത്തിയ ശ്രമങ്ങൾ മഹാരഥന്മാർ മുൻപ് നയിച്ച ഐക്യ ജനാധിപത്യ മുന്നണിക്ക് കളങ്കമായി മാറി. ഈ നിലയിലേക്ക് കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും അവസ്ഥ എത്തിയത് പരിതാപകരമാണ്. ആത്മാഭിമാനമുള്ള യുഡിഎഫ് നേതാക്കൾ അവശേഷിക്കുന്നണ്ടെങ്കിൽ തൃക്കാക്കരയിലെ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാവണമെന്ന് റോണി മാത്യു ആവശ്യപെട്ടു.

