Hot Posts

6/recent/ticker-posts

കാസർകോട്ട് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്


കാസർകോട്: ചെറുവത്തൂർ മട്ടലായിയിൽ ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു നിരവധി പേർക്ക് പരിക്ക്. കാഞ്ഞങ്ങാട്ടുനിന്നു കണ്ണൂരിലേക്ക് പോയ ഫാത്തിമ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്തു മഴയും ശക്തമായ കാറ്റുമുണ്ടായിരുന്നു.



പരുക്കേറ്റ ചിലരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും മൂന്നുപേരെ പരിയാരത്തും പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. നാട്ടുകാരും യാത്രക്കാരും പൊലീസും അഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പ്രദേശത്ത് കയറ്റവും വളവും ഉള്ളതിനാൽ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറഞ്ഞു.  


Reactions