Hot Posts

6/recent/ticker-posts

നാഗമ്പടം ജൂബിലി പാർക്ക് തുറന്നു


കോട്ടയം: നവീകരണ പ്രവർത്തനങ്ങൾക്കു ശേഷം നാഗമ്പടം ജൂബിലി പാർക്ക് തുറന്നു. കാട് വെട്ടിത്തെളിച്ചു കേടായ ഉപകരണങ്ങൾ മാറ്റി പെയിന്റ് ചെയ്തതിനു ശേഷമാണ് പാർക്ക്‌ പൊതുജനങ്ങൾക്കായി തുറന്നത്. 2019 ഡിസംബറിൽ തുറന്നു കൊടുത്ത് ഏതാനും മാസങ്ങൾ പ്രവർത്തിച്ചതോടെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പാർക്ക് അടയ്ക്കുകയായിരുന്നു. 



നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പാർക്കിന്റെ പ്രവർത്തന ഉദ്ഘാടനം നടത്തി. പാർക്കിന്റെ പ്രവർത്തനത്തിനുള്ള ഏജൻസിയെ ‌നഗരസഭ കൗൺസിൽ ചേർന്നു തീരുമാനിക്കും. 



ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എബി കുന്നേപ്പറമ്പിൽ, ക്ഷേമകാര്യ ചെയർപഴ്സൻ സിന്ധു ജയകുമാർ, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ പി.ആർ.സോന, ഉപാധ്യക്ഷൻ ബി. ഗോപകുമാർ, കൗൺസിലർമാരായ ജിനു ആർ.മോഹൻ, സിൻസി പാറേൽ, എം.എസ്.വേണുക്കുട്ടൻ, ജയമോൾ ജോസഫ്,ഷൈനി ധന്യരാജ്, എന്നിവർ പങ്കെടുത്തു. പാർക്ക് തുറന്നത് അവധികാലത്തു കുട്ടികൾക്ക് ഏറെ പ്രയോജനമാകും.
Reactions