Hot Posts

6/recent/ticker-posts

പ്രദർശന വിപണന മേള സമാപിച്ചു


കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നാഗമ്പടം മൈതാനത്ത് സംഘടിപ്പിച്ച എൻ്റെ കേരളം പ്രദർശന വിപണന മേള സമാപിച്ചു. ഏപ്രിൽ 28 ന് തുടക്കം കുറിച്ച മേള ഒരാഴ്ച നീണ്ടുനിന്നു. മേള കാഴ്ചകൾ ആസ്വദിക്കുന്നതിന്   ഓരോ ദിവസവും വൻ തിരക്കാണ് അനുഭവപ്പെട്ടത്.



സാംസ്കാരിക ഘോഷയാത്രയിലെ പങ്കാളിത്ത മികവിനും മികച്ച രീതിയിൽ തീം സ്റ്റാളുകളും വിപണന സ്റ്റാളുകളും ഒരുക്കിയതിനും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കുള്ള ട്രോഫികളും വിതരണം ചെയ്തു. 
 
ജില്ലയിലെ കലാകാരന്മാർക്ക് പുറമേ വിവിധ പ്രൊഫഷണൽ കലാ സംഘങ്ങളും കാഴ്ചകളൊരുക്കി. പ്രദർശനങ്ങൾക്കും കലാ സാംസ്കാരിക പരിപാടികൾക്കും കലാവിരുന്നോടെ രാത്രിയിൽ കൊടിയിറങ്ങി. 



Reactions