തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് പി സി ജോർജ്ജ്. അവിടെ പറഞ്ഞതിൽ എന്താ കുഴപ്പമെന്നും പി സി ജോർജ് ചോദിച്ചു.
കോട്ടയത്ത് വിവിധ ക്രൈസ്തവ സംഘടനകൾ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പി സി ജോർജ്ജ്.
ലൗ ജിഹാദിൽ പെട്ട കുട്ടികളെ താനിടപെട്ട് രക്ഷിച്ചിട്ടുണ്ട്. തീവ്രവാദത്തെക്കുറിച്ച് കണ്ടും കേട്ടുമാണ് ഞാൻ വളർന്നത് മുസ്ലിം തീവ്രവാദത്തിലൂടെ രാജ്യം നേരിടുന്ന പ്രശ്നമാണ് ചൂണ്ടിക്കാട്ടിയത്. ആ പ്രവർത്തനം തുടരും, ക്രൈസ്തവരെ ആക്ഷേപിച്ച് മുസ്ളിം സമുദായത്തിൽ പെട്ട പ്രമുഖർ പ്രസതാവന നടത്തിയപ്പോൾ കേസെടുത്തില്ല.
മതതീവ്രവാദത്തിന് വളമിട്ടു കൊടുക്കുന്ന CPM ന്റെയും കോൺഗ്രസിന്റെയും നിലപാട് കേരളത്തിന് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയും തെരഞ്ഞെടുപ്പു ഗോദയിൽ താനിറങ്ങുമെന്നും പി സി ജോർജ് പറഞ്ഞു.
സ്വീകരണ സമ്മേളനത്തിനെത്തിയ ജോർജിനെ എ ഐ വൈ എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ശാസ്ത്രീ റോഡിലെ ദർശന സാംസ്കാരിക കേന്ദ്രത്തിലെ വേദിയിലേക്ക് ജോർജ് കാറിലെത്തിയപ്പോൾ കാറിനു മുൻപിൽ ചാടിയാണ് പ്രവർത്തകർ കരിങ്കൊടി വീശിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

