കോട്ടയം: ആടുമാടുകളെ കഴുത്തറുത്തു മാത്രം കൊല്ലണമെന്നും ഇവയുടെ ശരീരത്തിലെ രക്തം പൂർണമായും പുറത്തേക്ക് ഒഴുകിപ്പോകുന്നതിനു സൗകര്യമൊരുക്കണം എന്നുമാണ് ചട്ടം. ഇറച്ചി 4 ഡിഗ്രി സെൽഷ്യസ് വരെയുള്ള തണുപ്പിൽ 6 മുതൽ 10 മണിക്കൂർ വരെ സൂക്ഷിച്ച ശേഷം മാത്രമേ പാചകം ചെയ്യാവൂ.
കോഴിയിറച്ചി ആണെങ്കിൽ 3 മണിക്കൂർ വരെ റഫ്രിജറേറ്ററിൽ സൂക്ഷിക്കണം. എങ്കിൽ മാത്രമേ മാംസത്തിലെ എല്ലാ കോശങ്ങളും നിർജീവമാകൂവെന്നു ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അലക്സ് കെ.ഐസക് പറഞ്ഞു. പരാതികൾ അറിയിക്കാൻ:ഭക്ഷ്യ സുരക്ഷാ വകുപ്പ് ടോൾ ഫ്രീ നമ്പർ: 1800 425 1125

